

ചക്ക പറിക്കുന്നതിനിടെ കാൽ തെന്നി വീണു; യുവാവിന് ദാരുണാന്ത്യം
സ്വന്തം ലേഖകൻ
കണ്ണൂർ: നിടുംപുറം ചാലിൽ പ്ലാവിൽ നിന്ന് ചക്ക പറിക്കുന്നതിനിടെ കാൽ തെന്നി വീണ് യുവാവ് മരിച്ചു. കോടന്തൂർ സ്വദേശി വിൻസന്റാണ് മരിച്ചത്. ഇന്ന് വൈകുന്നേരത്തോടെയാണ് സംഭവം.
ചക്ക പറിക്കാൻ ശ്രമിക്കുന്നതിനിടെ കാൽതെന്നി വീഴുകയായിരുന്നു. ഉടൻ തന്നെ വിൻസെൻ്റിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം വീട്ടുകാർക്ക് വിട്ടുനൽകും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |