നിയമം അറിയില്ല എന്നത് നിയമം ലംഘിക്കാനുള്ള ഒഴിവുകഴിവല്ല. അറിവില്ലാതെ ചെയ്തതാണെങ്കിലും തെറ്റ് ചെയ്താൽ ശിക്ഷ ലഭിക്കും. അതിനാൽത്തന്നെ വക്കീലന്മാർ മാത്രമല്ല പൊതുജനങ്ങളും കുറച്ച് നിയമം പഠിക്കേണ്ടത് അനിവാര്യമാണ്. എന്നാൽ എവിടെ നിന്ന് പഠിക്കും?
നിയമ പുസ്തകങ്ങൾ വായിച്ചും ഗൂഗിളിൽ തപ്പിയുമൊക്കെ പഠിക്കാമെന്നായിരിക്കും പലരുടെയും മറുപടി. എന്നാൽ സാധാരണക്കാർക്ക് ഇത് എത്രത്തോളം മനസിലാകും? അവിടെയാണ് ഗായത്രി കൃഷ്ണ എന്ന അഭിഭാഷക വ്യത്യസ്തയാകുന്നത്.
മിക്കവരും ഡാൻസും കുക്കിംഗ് റീലുകളുമൊക്കെ ചെയ്യുമ്പോൾ ഗായത്രി തന്റെ സോഷ്യൽ മീഡിയയിലൂടെ ലീഗൽ കണ്ടന്റ് ചെയ്തുതുടങ്ങി, അതും ഏതൊരാൾക്കും മനസിലാകുന്ന രീതിയിൽ. കഴിഞ്ഞ രണ്ട് വർഷത്തിലേറെയായി പൊതുജനങ്ങൾക്ക് നിയമങ്ങളും,അവകാശങ്ങളും പറഞ്ഞുകൊടുക്കുകയാണ്.
നിയമപ്രകാരം പുരുഷന്മാർക്ക് എത്ര പവൻ സ്വർണം കൈവശം വയ്ക്കാം, കടം കൊടുത്ത കാശ് തിരിച്ച് കിട്ടിയില്ലെങ്കിൽ എന്ത് ചെയ്യും തുടങ്ങിയ കാര്യങ്ങളൊക്കെയാണ് ഗായത്രി കണ്ടന്റ് ആക്കുന്നത്. ‘ബെറ്റർ കോൾ വക്കീൽ’ എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ മാത്രം ആറ് ലക്ഷത്തിലധികം ഫോളോവേഴ്സാണ് വക്കീലിനുള്ളത്. എങ്ങനെ ലീഗൽ കണ്ടന്റ് എന്ന ആശയത്തിലേക്ക് എത്തിയതടക്കമുള്ള കാര്യങ്ങൾ ഗായത്രി കേരള കൗമുദി ഓൺലൈനിനോട് പങ്കുവയ്ക്കുന്നു.
കേരളത്തിലെ ആദ്യ ലീഗൽ കണ്ടന്റ് ക്രീയേറ്റർ
ഞാൻ എൽ എൽ ബിക്ക് പഠിക്കുമ്പോൾ തന്നെ ചിന്തിച്ചിട്ടുണ്ട് എന്റെ നാട്ടിലെ ജനങ്ങളും ഈ നിയമങ്ങളെക്കുറിച്ചും അതുപോലെ തന്ന അവരുടെ അവകാശങ്ങളെ കുറിച്ചുമൊക്കെ പഠിക്കുന്നത് വളരെ ഉപകാരമായിരിക്കുമെന്ന്. കാരണം നിയമങ്ങളും അവകാശങ്ങളും അറിയുന്നത് വഴി പല പ്രശ്നങ്ങളിലും പെടാതിരിക്കാനും പറ്റിക്കപെടാതിരിക്കാനുമൊക്കെ സഹായിക്കും. ഇത്തരത്തിൽ ആരും ജനങ്ങളെ നിയമം പഠിപ്പിക്കുന്നുണ്ടായിരുന്നില്ല. എന്തിന് സ്കൂളുകളിൽ പോലും പഠിപ്പിക്കുന്നില്ലല്ലോ. ആ ചിന്തയിൽ നിന്നാണ് നിയമങ്ങളെക്കുറിച്ചുള്ള ബോധവത്കരണം നൽകിക്കൊണ്ടുള്ള റീലുകൾ ചെയ്തുതുടങ്ങിയത്.
ഇങ്ങനെയൊരു നിയമം പഠിപ്പിക്കുന്ന ചാനൽ മലയാളത്തിൽ ആദ്യമായിട്ടായിരുന്നു വന്നത്. എല്ലാവരിൽ നിന്നും വളരെ നല്ല അഭിപ്രായവും പിന്തുണയും ലഭിച്ചു. 2024ൽ ഗവർണറിൽ നിന്ന് നിയമം പഠിപ്പിക്കുന്നതിനുള്ള അവാർഡ് വാങ്ങുന്നതിൽ വരെ ആ പിന്തുണ എത്തിച്ചു. സംശയങ്ങൾ ചോദിച്ചുകൊണ്ട് ഒരുപാട് ആളുകൾ പല സ്ഥലങ്ങളിൽ നിന്നും മെസേജും ഇമെയിലും ഒക്കെ അയക്കാറുണ്ട്. ഫാമിലി വിഷയമാണ് കൂടുതലും ചോദിക്കാറുള്ളത്.
View this post on Instagram
വിദ്യാഭ്യാസം
ഞാൻ +2 വിന് ഹ്യൂമാനിറ്റീസാണ് പഠിച്ചത്. അതിനുശേഷം ജേർണലിസം വിത്ത് ഇംഗ്ലീഷ് ലിറ്ററേച്ചർ ചെയ്തു. ആ സമയത്ത് തന്നെ ഒരു എഡ്യുക്കേഷൻ ട്രസ്റ്റിൽ ജോലി ചെയ്തിരുന്നു. അവർക്ക് പന്ത്രണ്ടോളം കോളേജുകളൊക്കെയുണ്ടായിരുന്നു. അവിടത്തെ കുട്ടികളുടെ അഡ്മിഷനുമായി ബന്ധപ്പെട്ട് ആളുകളോട് സംസാരിക്കാൻ സാധിച്ചു. ഇതാണ് ആദ്യത്തെ എക്സ്പീരിയൻസ്. പതിയെപ്പതിയെ സ്റ്റുഡന്റ് കൗൺസിലർ എന്ന രീതിയിലായി. കമ്മ്യൂണിക്കേഷൻ ഡെവലപ് ചെയ്യാനായി. പിന്നെ എൽ എൽ ബി നേടി. ഇവിടെയും സംസാരമാണ് മെയിൻ. ഞാൻ ഫാമിലി ലോയർ ആണ്. കുടുംബപരമായ കേസുകൾ, ഡിവോഴ്സ് ഇതൊക്കെയാണ് കൈകാര്യം ചെയ്യുന്നത്.
അമ്മയുടെ വിവാഹം നടത്തിയ മകൾ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
അമ്മ ഒരു സിംഗിൾ പാരന്റ് ആയിരുന്നു. എന്നെയും അനിയനെയും വളർത്താൻ ഒരുപാട് കഷ്ട്ടപെട്ടിട്ടുണ്ട്. ഞങ്ങൾക്ക് ഓർമവെച്ച നാൾ മുതൽ അമ്മയ്ക്കൊരു കൂട്ട് വേണം, അമ്മയെ മനസിലാക്കുന്ന ഒരു പങ്കാളി വേണം എന്നൊക്കെ ആഗ്രഹിക്കുന്നുണ്ടായിരുന്നു. പക്ഷേ ഞങ്ങളെ പഠിപ്പിക്കുന്നതിനും വളർത്തി വലുതാക്കുന്നതിനും വേണ്ടി അമ്മ സ്വന്തം ജീവിതം മാറ്റിവെച്ചു. എന്നാൽ ഞങ്ങൾ പിന്മാറിയില്ല. ഒരുപാട് അന്വേഷണങ്ങൾക്ക് ഒടുവിലാണ് ആ കല്യാണം നടത്തിയത്. വളരെ സന്തോഷത്തോടെ, വളരെ വെണ്ടപ്പെട്ടവരുടെ മാത്രം സാന്നിദ്ധ്യത്തിൽ അമ്മയുടെ വിവാഹം നടത്തി. ഞങ്ങൾക്ക് ഒരുപാട് സന്തോഷമുണ്ട്. ഇപ്പോൾ എല്ലാവരും വളരെ ഹാപ്പി ആയി കഴിയുന്നു.