

അഴിമതിയുടെ കൂത്തരങ്ങായിരുന്ന മുണ്ടക്കയം പൊലീസ് സ്റ്റേഷൻ ക്ലീനാക്കി ഇൻസ്പെക്ടർ ഷൈൻകുമാർ പടിയിറങ്ങി; ഷൈൻകുമാറിനൊപ്പം മികച്ച പൊലീസ് ഉദ്യോഗസ്ഥർ കൂടി എത്തിയതോടെ ജില്ലയിലെ ഏറ്റവും മികച്ച സ്റ്റേഷനായി മുണ്ടക്കയം മാറി; രണ്ടര വർഷത്തെ സേവനത്തിന് ശേഷം സ്ഥലംമാറി പോകുന്ന ഷൈൻ കുമാറിന് യാത്രയയപ്പ് നൽകി സഹപ്രവർത്തകർ
മുണ്ടക്കയം: കൈക്കൂലിയുടേയും, പിടിച്ചുപറിയുടേയും, ഉദ്യോഗസ്ഥരുടെ അവിഹിതത്തിന്റെയും, കൈക്കൂലി വാങ്ങി വാദിയെ പ്രതിയാക്കുന്നതിന്റെയും പേരിൽ വിവാദങ്ങളിൽ ഇടംപിടിച്ച മുണ്ടക്കയം പൊലീസ് സ്റ്റേഷനിൽ കൃത്യമായ പൊലീസിങ്ങിലൂടെ ജില്ലയിലെ മികച്ച പൊലീസ് സ്റ്റേഷനായി മാറ്റിയ ഇൻസ്പെക്ടർ ഷൈൻകുമാർ മുണ്ടക്കയം സ്റ്റേഷനിൽ നിന്നും പടിയിറങ്ങി.
മൂന്ന് വർഷം മുൻപ് അഴിമതിയുടെ കൂത്തരങ്ങായിരുന്ന മുണ്ടക്കയം സ്റ്റേഷനിലേക്കാണ്
എസ്എച്ച്ഒ ആയി എ. ഷൈൻ കുമാറും, എസ് ഐ ആയി റ്റി. ഡി. മനോജ്കുമാറും എത്തിയത്.
പെരുവന്താനം, ഉടുമ്പൻചോല, മലയിൽ കീഴ് തുടങ്ങിയ സ്റ്റേഷനുകളിൽ ജോലി ചെയ്ത് മികച്ച ട്രാക്ക് റെക്കോർഡുമായാണ് ഷൈൻ കുമാർ മുണ്ടക്കയത്ത് എത്തിയത്. മനോജ് കുമാർ പൊൻകുന്നം സ്റ്റേഷനിൽ പ്രിൻസിപ്പൽ എസ് ഐ ആയിരുന്നു. ഇവിടെ നിന്നാണ് മുണ്ടക്കയത്തേക്ക് എത്തിയത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
ഇവർക്കൊപ്പം അഴിമതിയില്ലാത്ത മികച്ച പൊലീസ് ഉദ്യോഗസ്ഥർ കൂടി എത്തിയതോടെ മുണ്ടക്കയം സ്റ്റേഷൻ ക്ലീനായി മാറി. ഇവിടെ ഒന്നര വർഷം നീണ്ട സർവീസിനു ശേഷമാണ് മനോജ്കുമാർ കോട്ടയം ക്രൈംബ്രാഞ്ചിലേക്ക് സ്ഥലം മാറിയത്. രണ്ടര വർഷം പൂർത്തിയായപ്പോൾ ഷൈൻകുമാറിനും സ്ഥലം മാറ്റം ലഭിച്ചു. ഏനാത്ത് പൊലിസ് സ്റ്റേഷനിലേക്കാണ് ഷൈൻകുമാർ സ്ഥലം മാറി പോകുന്നത്.
രണ്ടര വർഷത്തിനിടയ്ക്ക് മുണ്ടക്കയത്ത് ചാർജ് ചെയ്ത എല്ലാ കേസുകളിലേയും പ്രതികളെ കണ്ടെത്തുന്നതിനും, കഞ്ചാവ് മയക്കുമരുന്ന് കച്ചവടക്കാരേയും ബ്ലേഡുകാരേയും ഇല്ലായ്മ ചെയ്യാനും സാധിച്ചതിൻ്റെ മികച്ച നേട്ടവുമായാണ് ഷൈൻകുമാർ മുണ്ടക്കയത്തു നിന്ന് പടിയിറങ്ങുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]