

കമ്യൂണിസ്റ്റ് പാര്‍ട്ടി അനുഭാവികളില്‍ തൊണ്ണൂറു ശതമാനവും വിശ്വാസികളാണെന്ന് ജി സുധാകരന് :
:
സ്വന്തം ലേഖകൻ
ആലപ്പുഴ: തൃശൂര്‍ എം എല്‍ എ പി. ബാലചന്ദ്രന്റെ ഫെയ്സ്ബുക്ക് പോസ്റ്റിനെ തള്ളി പറഞ്ഞ് ജി സുധാകരന്. ബാലചന്ദ്രന് പറഞ്ഞതു ശരിയല്ല. കമ്യൂണിസ്റ്റ് പാര്‍ട്ടി അനുഭാവികളില്‍ തൊണ്ണൂറു ശതമാനവും വിശ്വാസികളാണെന്നും സുധാകരന് പറഞ്ഞു.
ആലപ്പുഴയിലെ ചില മാധ്യമപ്രവര്‍ത്തകരിലേക്ക് പൊളിറ്റിക്കല്‍ ക്രിമിനലിസം വ്യാപിച്ചെന്നു സുധാകരന് പറഞ്ഞു. മാധ്യമപ്രവര്‍ത്തകര്‍ തന്നെ ഉപദ്രവിക്കരുത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
നാടു നന്നാക്കാന്‍ എന്തെങ്കിലും പറയുന്നവന്റെ നെഞ്ചത്തിട്ടു ചില മാധ്യമപ്രവര്‍ത്തകര്‍ ഇടിക്കുന്നു. സി പി എമ്മിനെതിരെ ഞാന്‍ പറയുന്നെന്നു വരുത്തിത്തീര്‍ക്കാനാണ് ശ്രമം. എനിക്കെതിരേ സാമൂഹിക വിമര്‍ശനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്
വിമര്‍ശിക്കുന്നതു തങ്ങളെയാണെന്നു കൂടെയുള്ളവര്‍ക്കു തോന്നിയാല്‍ അവര്‍ തിരുത്തണം. കമ്യൂണിസ്റ്റ്കാരന് അഭിപ്രായം തുറന്നു പറയണമെന്നാണ് മാര്‍ക്സ് പറഞ്ഞിട്ടുള്ളത്.
ഒരു പ്രസംഗത്തിന്റെ പേരില്‍ ആരും ഇതുവരെ താക്കീത് ചെയ്തിട്ടില്ലന്നും അദ്ദേഹം വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]