
മലയാളത്തിലെ മുൻനിര ചലച്ചിത്ര നിർമ്മാണ സ്ഥാപനമായ ലിബർട്ടി പ്രൊഡക്ഷൻസ് ഒരിടവേളക്കുശേഷം നിർമ്മാണ രംഗത്തേക്കു കടന്നു വരുന്നു. അബ്കാരി, ഇൻസ്പെക്ടർ ബൽറാം, നായർസാബ്, വർത്തമാനകാലം, പൂച്ചയ്ക്കാര് മണി കെട്ടും, ബൽറാം VS താരാദാസ് തുടങ്ങിയ ശ്രദ്ധേയ ചിത്രങ്ങള്‍ നിര്‍മ്മിച്ച ബാനര്‍ ആണ് ലിബര്‍ട്ടി ബഷീറിന്റെ ലിബര്‍ട്ടി പ്രൊഡക്ഷന്‍സ്. നിര്‍മ്മാണം കൂടാതെ വിതരണ രംഗത്തും സജീവമായിരുന്ന കമ്പനിയാണ് ഇത്. കാഴ്ച, ബഡാ ദോസ്ത് തുടങ്ങിയ ചിത്രങ്ങള്‍ വിതരണം ചെയ്തത് ഇവരായിരുന്നു.
വൻ മുതൽമുടക്കിൽ നിർമ്മിച്ച ബൽറാം Vട താരാദാസ് ആണ് ലിബര്‍ട്ടി പ്രൊഡക്ഷന്‍സിന്റേതായി അവസാനം റിലീസ് ചെയ്യപ്പെട്ടത്. മറിമായം എന്ന ജനകീയ ടെലിവിഷൻ ഷോയിലൂടെ ശ്രദ്ധ ആകർഷിക്കുകയും നിലവിൽ പഞ്ചായത്ത് ജെട്ടി എന്ന സിനിമ സംവിധാനം ചെയ്ത് വരികയും ചെയ്യുന്ന മണികണ്ഠൻ പട്ടാമ്പി- സലിം ഹസൻ എന്നിവരാണ് ലിബർട്ടി പ്രൊഡക്ഷൻസ് നിർമിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത്. ഇവരുടെ ഒരു സിനിമ നിർമ്മിക്കണമെന്നത് തൻ്റെ ഏറെക്കാലത്തെ ആഗ്രഹമായിരുന്നു. അതാണ് പുതിയ സിനിമയിലൂടെ പ്രാവർത്തികമാകുന്നതെന്ന് നിർമ്മാതാവായ ലിബർട്ടി ബഷീർ പറഞ്ഞു. ചിത്രത്തിൻ്റെ വിശദാംശങ്ങൾ വൈകാതെ തന്നെ പുറത്തുവിടുമെന്നും ലിബർട്ടി ബഷീർ പറഞ്ഞു.
ഈ ചിത്രത്തെത്തുടർന്ന് പുതിയ ചിത്രങ്ങളും ആരംഭിക്കുന്നുണ്ട്. അതിൻ്റെ പ്രാരംഭ പ്രവർത്തനങ്ങൾ നടന്നുവരികയാണ്. ലൈൻ പ്രൊഡ്യൂസർ വാഴൂർ ജോസ്, എക്സിക്കുട്ടീവ് പ്രൊഡ്യൂസർ രാംകുമാർ കാഞ്ഞങ്ങാട്, പിആര്‍ഒ വാഴൂർ ജോസ്.
Last Updated Jan 29, 2024, 11:34 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]