
കൊല്ലം: സംസ്ഥാനത്ത് നടക്കുന്ന ഓണ്‍ലൈൻ തട്ടിപ്പുകള്‍ക്ക് പിന്നിൽ ചൈനീസ് സംഘവും. കൊല്ലം സ്വദേശിയിൽ നിന്ന് കഴിഞ്ഞ മാസം 90 ലക്ഷം തട്ടിയെടുത്തത് ചൈനീസ് സംഘമെന്ന് സൈബർ പൊലീസ് കണ്ടെത്തൽ. ഹൈ ടെക് തട്ടിപ്പിനായി മലയാളികൾ ജോലി ചെയ്യുന്ന കോൾ സെന്ററുകൾ പോലും വിദേശത്തുണ്ടെന്നാണ് രഹസ്വാന്വേഷണ വിഭാഗത്തിന് കിട്ടിയ വിവരം. ഒന്നു വച്ചാൽ രണ്ട് , രണ്ട് വച്ചാൽ നാല് എന്ന ചൂതാട്ടത്തിന് സമാനമാണ് ഹൈടെക്ക് തട്ടിപ്പുകാരുടെയും രീതി.
തട്ടിപ്പിനിരയായ കൊല്ലം സ്വദേശിയെ അഞ്ജാതനായ ഒരാൾ ഒരു വാട്ട് ആപ്പ് ഗ്രൂപ്പിലേക്ക് ചേർത്തതിന് പിന്നാലെയാണ് സംഭവങ്ങളുടെ തുടക്കം. ആദ്യം ചെറിയ ചെറിയ ഗെയിമുകൾ നൽകി, ചെറിയ വരുമാനും കിട്ടി. പിന്നെ ഗ്രൂപ്പ് അഡ്മിൻ നിർദ്ദേശിച്ചതനുസരിച്ച് ഒരു ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ട്രേഡിംഗ് തുടങ്ങി. ചെറിയ തുക നിക്ഷേപിച്ചാൽ ഇരട്ടികിട്ടുമെന്നായിരുന്നു വാഗ്ദാനം. വൻ തുക പ്രതിഫലം കിട്ടയെന്ന തരത്തിൽ പലരും ഗ്രൂപ്പിൽ സന്ദേശമയച്ചതോടെ വിശ്വാസ്യത കൂടി. അങ്ങനെ ഘട്ടം ഘട്ടമായി യുവാവ് പണമിറക്കി.
ഒടുവിൽ സ്വന്തം 90 ലക്ഷം രൂപ തട്ടിപ്പ് സംഘത്തിന്റെ കയ്യിലെത്തിയ ശേഷമാണ് യുവാവ് തട്ടിപ്പ് തിരിച്ചറിയുന്നതും പൊലീസി പരാതി നൽകുന്നതും. പണം തിരിക ആവശ്യപ്പെട്ടപ്പോള്‍ യുവാവിനെ ഗ്രൂപ്പിൽ നിന്നും പുറത്താക്കി. പൊലീസ് അന്വേഷണം തുടങ്ങിയപ്പോഴേക്കും ചൈനീസ് തട്ടിപ്പ് സംഘം പണം ക്രിപ്റ്റോ കറൻസിയിലേക്ക് മാറ്റിയിരുന്നുവെന്ന് സൈബർ ഓപ്പറേഷൻസ് എസ്പി ഹരിശങ്കർ പറഞ്ഞു. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് ആളുകളെ റിക്രൂട്ട് ചെയ്ത് ഓൺലൈൻ തട്ടിപ്പ് സംഘം വിദേശ രാജ്യങ്ങളിൽ കോള്‍ സെൻററുകൾ നടത്തുന്നുണ്ടെന്നാണ് രഹസ്യാന്വേഷണ ഏജൻസികളുടെ കണ്ടെത്തൽ. ഈ കൂട്ടത്തിൽ മലയാളികളുമുണ്ട്.
ലോകത്തിന്റെ ഏത് കോണിലിരുന്നും സംഘടിത തട്ടിപ്പ് നടത്താൻ ഇത്തരം കോള്‍ സെൻററുള്‍ ഉള്‍പ്പെടെ മറയാക്കുന്നുണ്ട്. മലയാളികളെ കുടുക്കാൻ മലയാളികളെ തന്നെ നിയോഗിക്കുമെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.ഓൺലൈൻ തട്ടിപ്പിൽ ചാടാതിരിക്കാൻ ഫേക്ക് കോളുകള്‍ അറ്റന്റഡ് ചെയ്യണമെന്നും എത്ര വിശ്വസനീമായി സംസാരിച്ചാലും എടുത്ത് ചാടരുത്, കണ്ണടച്ചു തുറക്കുന്ന വേഗത്തിലാണ് പണം കടൽ കടക്കുകയെന്ന് പൊലീസ് പറയുന്നു.
Last Updated Jan 29, 2024, 11:18 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]