

ഈ മാസം 31 ന് റിട്ടയർ ചെയ്യുന്ന ഡിവൈഎസ്പിമാർക്ക് യാത്രയയപ്പും ആദരവും നൽകി 2003 സബ് ഇൻസ്പെക്ടേഴ്സ് ബാച്ച്
സ്വന്തം ലേഖകൻ
എറണാകുളം : ഈ മാസം 31 ന് റിട്ടയർ ചെയ്യുന്ന സഹപ്രവർത്തകർക്ക് യാത്രയയപ്പും ആദരവും നൽകി 2003 ബാച്ച് സബ് ഇൻസ്പെക്ടേഴ്സ് ഗ്രൂപ്പ്.
കോട്ടയം ഡിസിആർബി ഡിവൈഎസ്പി ബാബു സെബാസ്റ്റ്യൻ, കാസർഗോഡ് ഡിസിആർബി ഡിവൈഎസ്പി മനോജ് കുമാർ പി.കെ , ആലപ്പുഴ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി രാജീവ് കുമാർ സി എന്നിവരാണ് 2003 ബാച്ചിൽ നിന്നും 21 വർഷത്തേ സേവനത്തിന് ശേഷം ഈ മാസം 31 ന് സർവ്വീസിൽ നിന്ന് വിരമിക്കുന്നത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
എറണാകുളം ബോൾഗാട്ടി പാലസിൽ നടന്ന ചടങ്ങിൽ വെച്ചാണ് യാത്രയയപ്പും ആദരവും നൽകിയത്.
സഹപ്രവർത്തകരെ സാമ്പത്തികമായി സഹായിക്കുക, രോഗബാധിതരോ അപകടത്തിൽപ്പെട്ടതോ ആയ സഹപ്രവർത്തകരെ സഹായിക്കുക, റിട്ടയർ ചെയ്യുന്ന സഹപ്രവർത്തകരെ അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യുക തുടങ്ങിയവയ്ക്ക് വേണ്ടി രൂപീകരിച്ചതാണ് 2003 സബ് ഇൻസ്പെക്ടേഴ്സ് ബാച്ച് വെൽഫെയർ ട്രസ്റ്റ്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]