ആലപ്പുഴ : യു.പ്രതിഭ എം.എൽ.എയുടെ മകനെയും സംഘത്തെയും കഞ്ചാവുമായി എക്സൈസ് പിടികൂടി. എം.എൽ.എയുടെ മകൻ കനിവിനെയും (21) മറ്റ് എട്ടുപേരെയുമാണ് കുട്ടനാട് എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തത്. തകഴി പാലത്തിൽ നിന്നാണ് ഇവരെ പിടികൂടിയത്. കനിവും സംഘവും ഇവിടെ മദ്യപിക്കുന്നതിനിടെയാണ് എക്സൈസ് പരിശോധന നടന്നത്. ഇവരിൽ നിന്ന് 3 ഗ്രം കഞ്ചാവ് കണ്ടെടുത്തതായി എക്സൈസ് അറിയിച്ചു. കേസെടുത്തതിന് ശേഷം ഇവരെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.