വാഷിംഗ്ടൺ: ഇന്ത്യൻ കുടുംബത്തിലാണ് വളർന്നതെന്ന് തുറന്നുപറഞ്ഞ് കാനേഡിയൻ സംഗീതജ്ഞയും വ്യവസായിയായ ഇലോൺ മസ്കിന്റെ മുൻ പങ്കാളിയുമായ ഗ്രിംസ്. സോഷ്യൽമീഡിയയിൽ ഉയർന്നുവരുന്ന ഇന്ത്യക്കാർക്കെതിരായ വംശീയ വിദ്വേഷത്തിനെതിരെ പ്രതികരിക്കുകയായിരുന്നു അവർ. താൻ ഒരു പകുതി ഇന്ത്യൻ കുടുംബത്തിലാണ് വളർന്നതെന്ന് ഗ്രിംസ് പറഞ്ഞു. കഴിഞ്ഞ ദിവസം അവർ എക്സിൽ പങ്കുവച്ച ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്.
നിയുക്ത പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ കീഴിൽ ഇന്ത്യൻ വംശജനായ ശ്രീറാം കൃഷ്ണനെ നിയമിച്ചതിൽ സോഷ്യൽ മീഡിയയിൽ വലിയ രീതിയിലുളള വിമർശനങ്ങൾ നടന്നിരുന്നു. അതിനുളള പ്രതികരണമായാണ് ഗ്രിംസ് കുറിപ്പ് പങ്കുവച്ചത്. ‘ഞാൻ നിരാശയിലാണ്. രാജ്യത്ത് പെട്ടെന്ന് ഇന്ത്യ വിരുദ്ധവികാരം ഉയരുന്നത് ലജ്ജാകരമാണ്. ഇത് ചെയ്യാൻ മുൻപേ ആരൊക്കെയോ പദ്ധതിയിട്ടിരുന്നുവെന്ന് വ്യക്തമാണ്. എന്റെ രണ്ടാനച്ഛൻ ഇന്ത്യയിൽ നിന്നുളള വ്യക്തിയാണ്. ആ ഇന്ത്യൻ കുടുംബത്തിൽ എനിക്ക് നല്ലൊരു ബാല്യമുണ്ടായിരുന്നു. ഇന്ത്യൻ സംസ്കാരം പാശ്ചാത്യ സംസ്കാരത്തെ നന്നായി ഉൾക്കൊളളുന്നുണ്ട്’-ഗ്രിംസ് കുറിച്ചു.
ഇന്ത്യക്കാർക്കെതിരെ ഉയരുന്ന വംശീയവും വർഗീയവുമായ വേർതിരിവുകളെക്കുറിച്ചും അവർ സംസാരിച്ചു. താൻ എങ്ങനെ ഒരു ഇന്ത്യൻ കുടുംബത്തിന്റെ ഭാഗമായി എന്നതിനെക്കുറിച്ചും ഗ്രിംസ് വ്യക്തമാക്കിയിട്ടുണ്ട്. ‘ കാനഡയിലെ വാൻകൂവറിലാണ് ഞാൻ ജനിച്ചത്. മാതാപിതാക്കൾ വേർപിരിഞ്ഞതിനുശേഷം എന്റെ അമ്മ വാൻകൂവറിലെ ഈസ്റ്റ് ഇന്ത്യ കാർപെറ്റ്സിന്റെ ഡയറക്ടറായ രവി സിദ്ധുവിനെ രണ്ടാമത് വിവാഹം ചെയ്തു’- ഗ്രിംസ് പറഞ്ഞു. ഇവരുടെ പോസ്റ്റിന് അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിയാളുകളും എത്തി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഇന്ത്യൻ ഗായികമാർ പാശ്ചാത്യ സംഗീതത്തിൽ വിജയിച്ചാൽ,ഗ്രിംസിന് ബോളിവുഡിൽ വിജയിക്കാൻ സാധിക്കുമോയെന്നും ഗായികയോട് ഒരാൾ ചോദിച്ചു. ഗ്രിംസ് വ്യക്തമായി മറുപടിയും നൽകി. അവർക്ക് എന്നെക്കാളും മനോഹരമായി പാടാൻ സാധിക്കും. അവരൊക്കെ ലോകത്തെ മികവുറ്റ ഗായികമാരാണെന്നായിരുന്നു ഗ്രിംസിന്റെ മറുപടി.