ആലപ്പുഴ: മുൻ വൈരാഗ്യത്തിന്റെ പേരിൽ യുവാവിനെ സംഘം ചേർന്ന് ആക്രമിച്ച കേസിൽ ആലപ്പുഴയിൽ നാലുപേർ അറസ്റ്റിൽ. കരളകം വാർഡിൽ കണ്ടത്തിൽ വീട്ടിൽ ഷാജിയെയാണ് അയൽവാസികളായ രണ്ട് യുവാക്കളും അവരുടെ രണ്ട് സുഹൃത്തുക്കളും ചേർന്ന് പാരയ്ക്ക് തലയ്ക്കടിച്ചും മുഖത്ത് വെട്ടിയും ആക്രമിച്ചത്.
ചുങ്കം നടുചിറയിൽ ശ്രീജിത്ത് (33), കരളകം വാർഡിൽ കളരിക്കച്ചിറ വീട്ടിൽ സുമേഷ് (22), കരളകം വാർഡിൽ കളരിക്കച്ചിറ വീട്ടിൽ വൈശാഖ് (20), കൊറ്റംകുളങ്ങര വാർഡിൽ നടുവിലെ മുറിയിൽ ആദിൽ (21) എന്നിവരെയാണ് ആലപ്പുഴ നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതികൾ സ്ഥിരം കുറ്റവാളികളാണെന്നും കാപ്പ പ്രതികളാണെന്നും പൊലീസ് പറഞ്ഞു.
നോർത്ത് സി ഐ എം കെ രാജേഷിന്റെ നേതൃത്വത്തിൽ എസ് ഐമാരായ ജേക്കബ്, ദേവിക, സജീവ്, സീനിയർ സിപിഒമാരായ ഗിരീഷ്, ഹരീഷ് എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ നാല് പ്രതികളെയും റിമാൻഡ് ചെയ്തു. ഗുരുതരമായി പരിക്കേറ്റ ഷാജി ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]