
ലോകത്തില്‍ ഏറ്റവും പഴക്കം ചെന്ന മനുഷ്യവാസ സ്ഥലങ്ങളിലൊന്നാണ് ഇന്നത്തെ പാലസ്തീനും സമീപ പ്രദേശങ്ങളും. റോമന്‍ ഭരണകാലത്തിനും മുമ്പ് തന്നെ ഇവിടെ മനുഷ്യവാസം ഉണ്ടായിരുന്നു. മുസ്ലീം, ക്രിസ്ത്യന്‍, ജൂത മതങ്ങളുടെ വിശുദ്ധപ്രദേശം കൂടിയാണ് ജറുസലേം അടക്കമുള്ള പ്രദേശങ്ങള്‍. ഓക്ടോബര്‍ എഴിന് പുലര്‍ച്ചെ ഹമാസ് സായുധ സംഘം ഇസ്രയേല്‍ പ്രദേശം ആക്രമിച്ചതിന് പിന്നാലെയാണ് ഹമാസിന് നേരെയുള്ള ആക്രമണം എന്ന പേരില്‍ ഗാസയ്ക്ക് നേരെ ഇസ്രയേല്‍ യുദ്ധം ആരംഭിച്ചത്. ഈ യുദ്ധത്തിനിടെയാണ് ഇസ്രയേലിന്റെ റിസര്‍വ് സൈനികര്‍ക്ക് 1500 വര്‍ഷം പഴക്കമുള്ള ബൈസന്റൈന്‍ കാലഘട്ടത്തിലെ ഒരു വിളക്ക് ലഭിച്ചത്.
ഇസ്രയേലിന്റെ 282-ാമത് ആര്‍ട്ടലറി റെജിമെന്റിലെ ഇസ്രായേല്‍ റിസര്‍വ് സൈനികര്‍ ഗാസ അതിര്‍ത്തിക്ക് സമീപത്ത് നിന്നാണ് 1,500 വര്‍ഷം പഴക്കമുള്ള ബൈസന്റൈന്‍ കാലഘട്ടത്തിലെ എണ്ണ വിളക്ക് കണ്ടെത്തിയത്. നെതന്യാഹു മെൽചിയോർ, അലോൺ സെഗേവ് എന്നീ ഇസ്രയേല്‍ സൈനികര്‍ക്കാണ് വിളക്ക് ലഭിച്ചത്. എണ്ണ വിളക്കിന്റെ വൃത്താത്തിലുള്ള ആകൃതിയും ചെളി മൂടിയ ബാഹ്യഭാഗവും കണ്ട് കൌതുകം തോന്നിയ മെൽചിയോർ അത് വൃത്തിയാക്കി അതിന്റെ ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചു. വിളക്കിന്റെ പ്രാധാന്യം മനസിലാക്കിയ സൈനികര്‍ വിളക്ക് പുരാവസ്തു വിദഗ്ദര്‍ക്ക് കൈമാറി.
ബൈസന്റൈൻ കാലഘട്ടത്തില്‍ ചന്ദനം ഉപയോഗിച്ച് കത്തിച്ചിരുന്ന വിളക്കാണിതെന്ന് (sandal candle) ഇസ്രയേല്‍ പുരാവസ്തു വകുപ്പ് സ്ഥിരീകരിച്ചു. ഈ വിളക്ക് ക്രിസ്തുവിന് പിമ്പ് അഞ്ചോ ആറോ നൂറ്റാണ്ടില്‍ നിര്‍മ്മിക്കപ്പെട്ടതാകാമെന്ന് കരുതുന്നു. ഇസ്രയേല്‍ നിയമ പ്രകാരം 1700 വര്‍ഷം പഴക്കമുള്ള ഏതൊരു മനുഷ്യനിര്‍മ്മിത വസ്തുവും കണ്ടെത്തുന്നയാള്‍ 15 ദിവസത്തിനുള്ളില്‍ അത് പുരാവസ്തു വകുപ്പിന് കൈമാറണം. ‘പ്രദേശത്ത് സമ്പന്നമായ ചരിത്രവും പുരാതന നിധികളുമുണ്ട്. അവ കണ്ടെത്തിയാല്‍ അത് ഇൻസ്പെക്ടർമാരെ അറിയിക്കേണ്ടത് പ്രധാനമാണ്. അതുവഴി ഗവേഷകർക്ക് സൈറ്റിനെക്കുറിച്ചും അതിന്റെ ചരിത്രപരമായ പ്രാധാന്യത്തെക്കുറിച്ചും കഴിയുന്നത്ര വിവരങ്ങൾ ശേഖരിക്കാൻ കഴിയുമെന്ന് ഐഎഎ ഡയറക്ടർ ജനറൽ എലി എസ്കുസിഡോ പറഞ്ഞു.
Last Updated Dec 28, 2023, 2:03 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]