
മുംബൈ: കുടുംബത്തോടൊപ്പം ക്രിസ്മസ് ആഘോഷിക്കുന്നതിന്റെ വീഡിയോ വൈറലായതിന് പിന്നാലെ മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് ബോളിവുഡ് താരം രൺബീർ കപൂറിനെതിരെ മുംബൈ പൊലീസില്‍ പരാതി. വൈറലായ വീഡിയോയിൽ കപൂർ കുടുംബം ക്രിസ്മസ് ആഘോഷിക്കുന്നതാണ് കാണിക്കുന്നത്. ഇതില്‍ ഒരു കേക്കിന്മേൽ വൈന്‍ ഒഴിക്കുന്നത് കണിക്കുന്നുണ്ട്. അതിന് ശേഷം രണ്‍ബീര്‍ അതിന് തീ കൊടുത്തുകൊണ്ട് ‘ജയ് മാതാ ദി’ എന്ന് വിളിക്കുന്നതാണ് കാണിക്കുന്നത്.
ഹിന്ദുമതത്തിൽ തീ കൊളുത്തി ഇത്തരം ദൈവ ആരാധന നടത്താറുണ്ട്. എന്നാൽ രൺബീറും കുടുംബാംഗങ്ങളും മറ്റൊരു മതത്തിന്റെ ആഘോഷ ദിവസം ബോധപൂർവം ലഹരി ഉപയോഗിക്കുകയും ‘ജയ് മാതാ ദി’ എന്ന് വിളിക്കുകയും ചെയ്തുവെന്ന് പരാതിക്കാരൻ പറയുന്നു. ഇത് പരാതിക്കാരന്റെ മതവികാരം വ്രണപ്പെടുത്തിയെന്നും പരാതിയിൽ ആരോപിച്ചു.
കേസിൽ ഇതുവരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. കപൂർ കുടുംബത്തിന്റെ വാർഷിക ക്രിസ്മസ് ഉച്ചഭക്ഷണത്തിനിടെ എടുത്ത വീഡിയോ ഇന്റർനെറ്റിൽ വൈറലായിരുന്നു. രൺബീർ കപൂറും ആലിയ ഭട്ടും തങ്ങളുടെ മകൾ രഹയുടെ മുഖം അതേ ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായി ആദ്യമായി പുറത്ത് കാണിച്ചിരുന്നു.
കുടുംബസംഗമത്തിനായി എത്തിയ ദമ്പതികൾ പാപ്പരാസികൾക്ക് അവരുടെ മകളുമായി പോസ് ചെയ്യുകയായിരുന്നു. രൺബീർ അവസാന ചിത്രമായ ‘അനിമലാണ്’. സന്ദീപ് റെഡ്ഡി വംഗ സംവിധാനം ചെയ്ത ചിത്രം ആദ്യം സമിശ്രമായ പ്രതികരണങ്ങള്‍ ഉണ്ടാക്കിയെങ്കിലും ബോക്സോഫീസില്‍ കത്തികയറുകയായിരുന്നു. 800 കോടി ക്ലബില്‍ കയറിയ ചിത്രം ക്രിസ്മസ് റിലീസുകള്‍ക്കിടയിലും പ്രദര്‍ശനം തുടരുന്നുണ്ട്.
Last Updated Dec 28, 2023, 5:14 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]