
ദുബൈ: യുഎഇയിലെ മുന്‍നിര നറുക്കെടുപ്പുകളിലൊന്നായ ഇതുവരെ 1.7 മില്യന്‍ വിജയികള്‍ക്ക് 500,000,000 ദിര്‍ഹം സമ്മാനമായി നല്കി യാത്ര തുടരുകയാണ്. കഴിഞ്ഞ മൂന്ന് വര്‍ഷത്തില്‍ 64 മില്യനയര്‍മാരെയും നറുക്കെടുപ്പുകളിലൂടെ തെരഞ്ഞെടുത്തു. 160-മാത് പ്രതിവാര നറുക്കെടുപ്പിലെ മൂന്ന് റാഫിള്‍ ഡ്രോ വിജയികളെയും പ്രഖ്യാപിച്ചിരിക്കുകയാണ്. ഫിലിപ്പീന്‍സില്‍ നിന്നുള്ള ഇവര്‍ മൂന്ന് പേരും 100,000 ദിര്‍ഹം വീതമാണ് സ്വന്തമാക്കിയത്.
വിജയികളായ ഒലിവറും അര്‍നോള്‍ഡും യുഎഇയിലാണ് താമസിക്കുന്നത്. മറ്റൊരു വിജയിയായ റോമ്മല്‍ ഖത്തറിലാണ് താമസം. ഏറ്റവും പുതിയ നറുക്കെടുപ്പിലൂടെ ഇവരുടെ വിജയകഥയും ആഘോഷിക്കപ്പെടുകയാണ്. ആകര്‍ഷകമായ സമ്മാനങ്ങള്‍ നല്കുന്ന നറുക്കെടുപ്പിലൂടെ ആളുകളുടെ ജീവിതം മാറ്റി മറിക്കുന്ന യാത്ര മഹ്സൂസ് തുടരുകയുമാണ്.
മൂന്ന് വര്‍ഷത്തെ വിജയം ആഘോഷിക്കുന്ന മഹ്സൂസ് 2023 അവസാനിക്കാനിരിക്കെ ഫൈനല്‍ ബൊണാന്‍സയുമായി എത്തുകയാണ്. ഡിസംബര്‍ 30 ശനിയാഴ്ച നടക്കുന്ന മഹ്സൂസിന്റെ 2023ലെ അവസാനത്തെ നറുക്കെടുപ്പ് അവിസ്മരണീയമാക്കാനൊരുങ്ങുകയാണ്. ഇയര്‍ എന്‍ഡ് പ്രൊമോഷന്റെ ഭാഗമായി 1,295,000 ദിര്‍ഹത്തിന്റെ ഉറപ്പുള്ള റാഫിള്‍ സമ്മാനങ്ങള്‍ കൂടി നല്‍കുകയാണ് മഹ്സൂസ്. ഇതുവഴി ഉപഭോക്താക്കളുടെ സന്തോഷവും ആകാംക്ഷയും ഇരട്ടിക്കുകയാണ്. വിജയിക്കാനുള്ള കൂടുതല്‍ സാധ്യതകളും നല്‍കുകയാണ് .
അതേസമയം 20,000,000 ദിര്‍ഹവും ഉപഭോക്താക്കളെ കാത്തിരിക്കുകയാണ്. നറുക്കെടുപ്പിലേക്ക് മൂന്നോ അതിലധികമോ എന്‍ട്രികള്‍ വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് റാഫിള്‍ ഡ്രോയിലൂടെ അവരുടെ വിജയം മൂന്നിരട്ടിയായി വര്‍ധിപ്പിക്കാനുള്ള അവസരമാണ് ലഭിക്കുന്നത്. ഇതിലൂടെ മൂന്ന് പേര്‍ക്ക് 100,000 ദിര്‍ഹം വീതം സ്വന്തമാക്കാം. അഞ്ച് വിജയികള്‍ക്ക് 50,000 ദിര്‍ഹം വീതവും 10 പേര്‍ക്ക് 20,000 ദിര്‍ഹം വീതവും 32 പേര്‍ക്ക് 10,000 ദിര്‍ഹം വീതവും 50 പേര്‍ക്ക് 4,500 ദിര്‍ഹം വീതവും നേടാം.
160-ാമത് നറുക്കെടുപ്പിലെ റാഫിള്‍ വിജയികള്‍
യുഎഇയിലെ ഓയില്‍ റിഫൈനിങ് കമ്പനിയില്‍ പ്ലാനിങ് എഞ്ചിനീയറായ 46കാരനായ ഒലിവര്‍ ആണ് നറുക്കെടുപ്പിലെ ഒരു വിജയി. ഇപ്പോള്‍ അവധി ആഘോഷിക്കാനായി സ്വന്തം നാടായ ഫിലിപ്പീന്‍സിലാണ് അദ്ദേഹം. വിജയിയായതിലുള്ള സന്തോഷം അദ്ദേഹം പ്രകടിപ്പിച്ചു. മക്കളുടെ വിദ്യാഭ്യാസത്തിനും നിക്ഷേപത്തിനുമായി സമ്മാനത്തുക വിനിയോഗിക്കാനാണ് അദ്ദേഹത്തിന്റെ പദ്ധതി. അദ്ദേഹത്തിന്റെ ജീവിതത്തിലെ പ്രധാനപ്പെട്ടതും എന്നാല്‍ അപ്രതീക്ഷിതവുമായ നാഴികക്കല്ലാണ് ഇത്.
15 വര്‍ഷമായി യുഎഇയില്‍ താമസിക്കുന്ന, 60കാരനായ അര്‍നോള്‍ഡ് ഒരു ഓട്ടോമോട്ടീവ് കമ്പനിയിലെ സീനിയര്‍ ടീം ലീഡറാണ്. ഫിലിപ്പീന്‍സിലുള്ള കുടുംബവുമായി തന്റെ വിജയം ആഘോഷിക്കുന്ന അദ്ദേഹത്തിന് മകള്‍ക്ക് വേണ്ടി അബുദാബിയില്‍ ഒരു ബിസിനസ് തുടങ്ങാനാണ് ആഗ്രഹം. രണ്ടര വര്‍ഷമായി പങ്കെടുക്കുന്ന അര്‍നോള്‍ഡ് ഈ വിജയത്തോടെ താന്‍ വലിയ ഭാഗ്യവാനാണെന്നാണ് കണക്കാക്കുന്നത്.
ഖത്തറില്‍ ക്വാളിറ്റി മാനേജരായി ജോലി ചെയ്യുന്ന 37കാരനായ റോമ്മല്‍, 100,000 ദിര്‍ഹത്തിന്റെ വിജയം തനിക്ക് ലഭിച്ച ക്രിസ്മസ് സമ്മാനമായാണ് കരുതുന്നത്. നിലവില്‍ അവധിക്കാലം ചെലവിടാന്് ഫിലിപ്പീന്‍സിലുള്ള അദ്ദേഹത്തിന് ഏഴ് വയസ്സുള്ള മൂത്ത മകനും നാല് വയസ്സുള്ള ഇരട്ട ആണ്‍കുട്ടികളുമാണ് ഉള്ളത്. സമ്മാനത്തുക കൊണ്ട് നല്ല രീതിയില്‍ ക്രിസ്മസ് ആഘോഷിക്കാനും യാത്രക്കായി ചെലവഴിക്കാനുമാണ് അദ്ദേഹത്തിന്റെ പദ്ധതി. വിജയികളായ ഒലിവര്‍, അര്‍നോള്‍ഡ്, റോമ്മല്‍ എന്നിവരെ അഭിനന്ദിച്ചു. ഭാവിയില്‍ കൂടുതല്‍ പേരുടെ ജീവിതം മാറ്റിമറിക്കുന്ന വിജയം സമ്മാനിക്കാന്‍ കാത്തിരിക്കുകയാണ് മഹ്സൂസ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]