
റിയാദ്: രാജ്യത്തേക്ക് ആദ്യമായി റിക്രൂട്ട് ചെയ്യപ്പെടുന്ന വീട്ടുജോലിക്കാർക്കുള്ള ഇൻഷുറൻസ് സേവനം ഫെബ്രുവരി ഒന്ന് മുതൽ ആരംഭിക്കുമെന്ന് സൗദി മാനവ വിഭവശേഷി മന്ത്രാലയം അറിയിച്ചു. മന്ത്രാലയത്തിന് കീഴിലുള്ള ‘മുസാനിദ്’ പ്ലാറ്റ്ഫോം വഴി റിക്രൂട്ട്മെൻറ് ചെയ്യപ്പെടുന്നവർക്ക് ഇൻഷുറൻസ് നിർബന്ധമാക്കും. ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കേണ്ട ബാധ്യത തൊഴിലുടമയ്ക്കാവും. റിക്രൂട്ടിങ് കമ്പനിയും തൊഴിലുടമയും തമ്മിലുണ്ടാക്കേണ്ട കരാർ നടപടിക്രമങ്ങളുടെ ഭാഗമാകും ഇൻഷുറൻസ് പരിരക്ഷ.
റിക്രൂട്ട്മെൻറ് മുതൽ ആദ്യ രണ്ട് വർഷത്തേക്കാണ് കരാറിെൻറ ഭാഗമായ ഇൻഷുറൻസ് പരിരക്ഷയുണ്ടാവുക. രണ്ട് വർഷത്തിന് ശേഷം തൊഴിലുടമയുടെ താൽപര്യത്തിന് അനുസരിച്ചുള്ള ഇൻഷുറൻസ് പോളിസി എടുക്കാം. ‘മുസാനിദ്’ ഉപഭോക്താക്കൾക്ക് ഈ സേവനം നിലവിൽ ലഭ്യമാണ്. 2023 െൻറ തുടക്കം മുതൽ മന്ത്രാലയം ഇത് ആരംഭിച്ചിട്ടുണ്ട്. നിലവിൽ ഈ സേവനം തെരഞ്ഞെടുത്ത ഉപഭോക്താക്കളുടെ എണ്ണം 1,75,000 ആയിട്ടുണ്ട്. എന്നാൽ ഇത് റിക്രൂട്ടിങ്ങിെൻറ ഭാഗമാക്കി നിർബന്ധമാക്കുന്നത് അടുത്ത വർഷം 2024 ഫെബ്രുവരി ഒന്ന് മുതലാണ്. ജോലി ചെയ്യാൻ തുടങ്ങുന്ന തീയതി മുതൽ തൊഴിലുടമയ്ക്കും തൊഴിലാളിക്കും വിവിധ കാര്യങ്ങളിൽ ഇൻഷുറൻസ് പ്രകാരം നഷ്ടപരിഹാരം ലഭിക്കുമെന്നതാണ് ഇതിെൻറ പ്രത്യേകത. തൊഴിലാളി ജോലിക്ക് ഹാജരാവാതിരിക്കൽ, ഒളിച്ചോടൽ, മരണം, ജോലി ചെയ്യാനുള്ള കഴിവില്ലായ്മ, ജോലി ചെയ്യാൻ കഴിയാത്ത വിധം വിട്ടുമാറാത്ത രോഗങ്ങൾ എന്നിവ സംഭവിക്കുേമ്പാൾ തൊഴിലുടമയ്ക്ക് റിക്രൂട്ട്മെൻറ് ചെലവുകൾക്കുള്ള നഷ്ടപരിഹാരം ഇൻഷുറൻസിൽനിന്ന് ലഭിക്കും. കൂടാതെ വീട്ടുജോലിക്കാരൻ മരിച്ചാൽ മൃതദേഹം നാട്ടിലെത്തിക്കൽ, സാധനങ്ങൾ, സ്വകാര്യ സ്വത്ത് എന്നിവ തിരികെ നൽകുന്നതിനുള്ള ചെലവുകൾ എന്നിവക്കുള്ള നഷ്ടപരിഹാരവും ഇൻഷുറൻസ് പരിധിയിൽ വരും.
അപകടം മൂലം സ്ഥിരമായ പൂർണമോ ഭാഗികമോ ആയ വൈകല്യം ഉണ്ടായാൽ തൊഴിലാളിക്ക് ഇൻഷുറൻസിൽനിന്ന് നഷ്ടപരിഹാരം ലഭിക്കും.
Read Also –
തൊഴിലുടമയുടെ മരണം, സ്ഥിരമായ പൂർണ വൈകല്യം അല്ലെങ്കിൽ സ്ഥിരമായ ഭാഗിക വൈകല്യം എന്നിവ കാരണം ശമ്പളവും സാമ്പത്തിക കുടിശികയും തൊഴിലാളിക്ക് ലഭിക്കാതെ വന്നാൽ ഇൻഷുറൻസ് നഷ്ടപരിഹാരം നൽകും. റിക്രൂട്ട്മെൻറ് മേഖല വികസിപ്പിക്കുന്നതിനും ഗാർഹിക തൊഴിലാളിയുടെയും തൊഴിലുടമയുടെയും അവകാശങ്ങൾ സംരക്ഷിക്കുന്നതിനുമുള്ള മന്ത്രാലയത്തിെൻറ ശ്രമങ്ങൾക്ക് അനുസൃതമായാണ് ഗാർഹിക തൊഴിലാളി കരാറുകൾക്കായുള്ള ഇൻഷുറൻസ് സേവനമെന്ന് മന്ത്രാലയം വ്യക്തമാക്കി. രാജ്യത്ത് ഗാർഹിക തൊഴിലാളികളുടെ വേതന അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി മന്ത്രാലയം മുമ്പ് വിവിധ പദ്ധതികൾ നടപ്പാക്കിയിട്ടുണ്ട്. ഗാർഹിക തൊഴിലാളികൾക്കായി വേതന സംരക്ഷണ പരിപാടി, ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനുള്ള ഏകീകൃത കരാർ പദ്ധതി എന്നീ സേവനങ്ങൾ ഇതിലുൾപ്പെടും.
ᐧ
Last Updated Dec 28, 2023, 3:15 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]