
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
മലപ്പുറം- കഥകൾ മല കയറുന്നു എന്ന പ്രമേയത്തിൽ സംഘടിപ്പിച്ച മഅദിൻ ലിറ്ററേച്ചർ ഫെസ്റ്റിവലിന് (എം.ലിറ്റ്) പ്രൗഢമായ സമാപനം. സമാപന സംഗമം സമസ്ത സെക്രട്ടറിയും മഅദിൻ അക്കാദമി ചെയർമാനുമായ സയ്യിദ് ഇബ്രാഹീമുൽ ഖലീൽ അൽ ബുഖാരി ഉദ്ഘാടനം
ചെയ്തു.
വിദ്യാർഥി കാലം ഏറ്റവും മനോഹരമാകുന്നതും പൂർണത കൈവരിക്കുന്നതും സർഗാത്മക പ്രകടനങ്ങളിലൂടെയാണെന്നും ഇത്തരത്തിൽ ആർജിച്ചെടുക്കുന്ന കഴിവുകളുടെ ഫലമാണ് നല്ലൊരു പ്രതിഭയെന്നും അദ്ദേഹം പറഞ്ഞു. സമസ്ത ജില്ലാ സെക്രട്ടറി പി.ഇബ്റാഹീം ബാഖവി അധ്യക്ഷത വഹിച്ചു. മാധ്യമ പ്രവർത്തകൻ വി.പി നിസാർ മുഖ്യാതിഥിയായിരുന്നു. മൂന്നു ദിവസം നീണ്ടുനിന്ന എം.ലിറ്റിൽ 200 മത്സര ഇനങ്ങളിലായി 3000 പ്രതിഭകളാണ് മാറ്റുരച്ചത്.
വിവിധ കാറ്റഗറികളിലായി നടന്ന മത്സരത്തിൽ മഅദിൻ കുല്ലിയ്യ ഓഫ് ഇസ്് ലാമിക് ശരീഅ, ഡി.എൻ കാമ്പസ് പെരുമ്പറമ്പ്, മോഡൽ അക്കാദമി, സ്കൂൾ ഓഫ് എക്സലൻസ്, അറബിക് അക്കാദമി എന്നീ സ്ഥാപനങ്ങൾ ചാമ്പ്യന്മാരായി. സയ്യിദ് മുബശിർ കാസർകോട്, അൻശിദ് പുളിയക്കോട്, മുഹമ്മദ് ശഫിൻ വെളിമുക്ക്, മുഹമ്മദ് അനസ് ചുണ്ടമ്പറ്റ, സിറാജുദ്ദീൻ പെരുമുഖം, ഇജ്ലാൽ യാസിർ ഫറോക്ക്, മുഹമ്മദ് സ്വഫ് വാൻ അൽ ഇർഷാദ് തൃപ്പനച്ചി എന്നിവർ സർഗ പ്രതിഭകളായി.
സയ്യിദ് മുഹമ്മദ് ഫാറൂഖ് ജമലുല്ലൈലി, സയ്യിദ് സ്വാലിഹ് ഖാസിം ഐദ്രൂസി, സയ്യിദ് ശഫീഖ് അൽ ബുഖാരി, സയ്യിദ് അഹ്മദുൽ കബീർ അൽ ബുഖാരി, അബ്ദുൽ ജലീൽ സഖാഫി കടലുണ്ടി, അബൂബക്കർ സഖാഫി കുട്ടശ്ശേരി, അബ്ദുന്നാസിർ അഹ്സനി കരേക്കാട്, അബൂബക്കർ സഖാഫി അരീക്കോട്, ശഫീഖ് മിസ്ബാഹി, അബൂബക്കർ അഹ്സനി പറപ്പൂർ, ദുൽഫുഖാർ അലി സഖാഫി, ബശീർ സഅദി വയനാട്, എസ്.വൈ.എസ് ജില്ലാ സെക്രട്ടറി പി.പി മുജീബ് റഹ് മാൻ എന്നിവർ പ്രസംഗിച്ചു.