
പത്തനംതിട്ട: പത്തനംതിട്ട കൈപ്പട്ടൂരില്‍ കെഎസ്ആര്‍ടിസി ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നിരവധി പേര്‍ക്ക് പരുക്ക്. കട്ടപ്പനയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പോയ ബസും തിരുവനന്തപുരത്ത് നിന്ന് മുണ്ടക്കയത്തേക്ക് പോവുകയായിരുന്ന ബസുമാണ് കൂട്ടിയിടിച്ചത്. പരുക്കേറ്റ ഡ്രൈവര്‍മാരെയും യാത്രക്കാരെയും സമീപ പ്രദേശങ്ങളിലെ ആശുപത്രികളിലേക്ക് മാറ്റി.
മൂന്ന് മണിയോടെയാണ് അപകടമുണ്ടായത്. രണ്ട് ബസുകളിലും നിറയെ യാത്രക്കാരുണ്ടായിരുന്നു. നിയന്ത്രണം തെറ്റിയ ബസുകളിലൊന്ന് എതിരെ വന്ന ബസിൽ ഇടിക്കുകയായിരുന്നെന്ന് പൊലീസ് അറിയിച്ചു. മുണ്ടക്കയത്തേക്ക് പോവുകയായിരുന്ന ബസിലെ ഡ്രൈവറെ മണിക്കൂറുകൾ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിലാണ് രക്ഷപ്പെടുത്തിയത്. സീറ്റിന്റെ അടിയില്‍ കുടുങ്ങിയ ഡ്രൈവറെ ക്യാബിന് മുറിച്ച് മാറ്റിയ ശേഷമാണ് പുറത്തെടുത്തത്. അദ്ദേഹത്തിന്റെ കാലിന് ഗുരുതര പരുക്കേറ്റിട്ടുണ്ട്.
തെരുവുനായ കുറുകെ ചാടി, ഇടിക്കാതിരിക്കാന്‍ വെട്ടിച്ചു; ഓട്ടോ ഡ്രൈവര്‍ക്ക് ദാരുണാന്ത്യം
കണ്ണൂര്‍: റോഡിന് കുറുകെ ചാടിയ തെരുവുനായയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ഓട്ടോറിക്ഷ ഡ്രൈവര്‍ക്ക് ദാരുണാന്ത്യം. മാഹി ഈസ്റ്റ് പളളൂരിലാണ് അപകടം. താഴെ ചൊക്ലിയിലെ ഓട്ടോ ഡ്രൈവറായ സുധീഷ് കുമാറാണ് മരിച്ചത്. അപകടത്തില്‍ രണ്ട് യാത്രക്കാര്‍ക്കും പരുക്കേറ്റു. ഇന്നലെ വൈകിട്ട് ആറേ കാലിനാണ് അപകടമുണ്ടായത്. യാത്രക്കാരുമായി പോകുന്ന സമയത്ത് സുധീഷ് കുമാറിന്റെ ഓട്ടോയ്ക്ക് മുന്നിലേക്ക് തെരുവുനായ ചാടുകയായിരുന്നു. അതിനെ ഇടിക്കാതിരിക്കാന്‍ വെട്ടിച്ച സമയത്ത് ഓട്ടോ മറിയുകയായിരുന്നു. സുധീഷ്കുമാറിന് ഗുരുതരമായി പരുക്കേറ്റിരുന്നു. ആദ്യം ചൊക്ലിയിലും പിന്നീട് കണ്ണൂരെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. എന്നാല്‍ ജീവന് രക്ഷിക്കാനായില്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]