
മന്ത്രി അബ്ദുറഹ്മാൻ സ്വയം കോടതി ചമയരുതെന്ന് എസ്.കെ.എസ്.എസ്.എഫ്. മന്ത്രി അബ്ദുറഹ്മാൻ നടത്തിയ പ്രസ്താവന പ്രതിഷേധാർഹവും അങ്ങേയറ്റം അപലപനീയവുമാണന്ന് എസ്.കെ.എസ്.എസ്.എസ്.എഫ് മലപ്പുറം ഈസ്റ്റ് ജില്ലാ കമ്മിറ്റി പറഞ്ഞു. മതത്തിന്റെ നിലപാട് പറഞ്ഞ പണ്ഡിതൻമാരെ വിമർശിക്കുന്നത് അജ്ഞതയാണെന്നും വാർത്താകുറിപ്പിൽ എസ്കെഎസ്എസ്എഫ് വിമർശിച്ചു. (skssf ciriticizes minister abdurahiman)
Read Also:
എസ്കെഎസ്എസ്എഫിൻ്റെ വാർത്താകുറിപ്പ്:
വിശ്വാസപരമായ വിഷയങ്ങളിൽ വിശ്വാസികളെ ഉദ്ബോധിപ്പിച്ചതിന് അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ് ഉൾപ്പടെ പണ്ഡിതൻമാർക്ക് നേരെ ധിക്കാരസ്വരത്തോടെ വിമർശിച്ച് മന്ത്രി അബ്ദുറഹ്മാൻ നടത്തിയ പ്രസ്താവന പ്രതിഷേധാർഹവും അങ്ങേയറ്റം അപലപനീയവുമാണന്ന് എസ്.കെ.എസ്.എസ്.എസ്.എഫ് മലപ്പുറം ഈസ്റ്റ് ജില്ലാ കമ്മിറ്റി.
ക്രിസ്തുമസ് ആഘോഷവുമായി ബന്ധപ്പെട്ട് ഇസ്ലാമിക വിശ്വാസികൾ പുലർത്തേണ്ട ജാഗ്രതയും, മിശ്രവിവാഹവുമായി ബന്ധപ്പെട്ട് മതത്തിന്റെ നിലപാടുകളും ഉദ്ബോധിപ്പിക്കുന്ന പണ്ഡിതൻമാരെ വിമർശിക്കുന്ന മന്ത്രിയുടെ നടപടി അജ്ഞതയാണ്. മതവിശ്വാസത്തെ പൂർണമായി ഉൾക്കൊണ്ടും അനുഷ്ഠിച്ചുമാണ് സമുദായം മാനവിക സൗഹാർദ്ധവും മൈത്രിയും കാത്തുസൂക്ഷിക്കുന്നത്. വിശ്വാസ,അനുഷ്ഠാന കാര്യങ്ങളെ മതത്തിന്റെ ചിട്ടയോടെ കാത്തുസൂക്ഷിച്ചുകൊണ്ട്, മാനവിക സമൂഹത്തിൽ പരസ്പര മൈത്രിയും സൗഹൃദവും നിലനിർത്താൻ സാധ്യമാണ്. പണ്ഡിതൻമാരും സമുദായ നേതൃത്വവും എക്കാലത്തും പിന്തുടരുന്നതും സമൂഹത്തെ ബോധവൽക്കരിക്കുന്നതും ഇതേരീതിയാണ്. ഇതേക്കുറിച്ച് പഠിക്കാൻ ശ്രമിക്കാതെ ആരയെങ്കിലും പ്രീതിപ്പെടുത്താൻ പ്രസ്താവനയിറക്കുന്നത് ബാലിശമാണ്. ന്യൂനപക്ഷ വകുപ്പിന്റെ അധികാരത്തെ ചൂണ്ടിക്കാട്ടി പണ്ഡിതൻമാരെ ജയിലലടക്കാൻ തിട്ടൂരമിറക്കുന്ന മന്ത്രി സ്വയം കോടതി ചമയരുതെന്നും എസ്.കെ.എസ്.എസ്.എഫ് ചൂണ്ടി്ക്കാട്ടി.
പ്രസിഡന്റ് സയ്യിദ് നിയാസലി ശിഹാബ് തങ്ങൾ അധ്യക്ഷനായി.സെക്രട്ടറി യൂനുസ് ഫൈസി വെട്ടുപാറ,ട്രഷറർ സയ്യിദ് സാബിഖലി ശിഹാബ് തങ്ങൾ,ഉമറുൽ ഫാറൂഖ് ഫൈസി മണിമൂളി,സയ്യിദ് ഒ.എം സൈനുൽ ആബിദ് തങ്ങൾ,ശംസാദ് സലീം നിസാമി,റിയാസ് കൊട്ടപ്പുറം,ഫസൽ ഫൈസി എടക്കര,അബ്ദുസലീം യമാനി,അബ്ദുറഹ്മാൻ തോട്ടുപൊയിൽ,നാസർ മാസ്റ്റർ കരുളായി,ഇസ്മാഈൽ അരിമ്പ്ര,ഉസൈർ കരിപ്പൂർ,സൈനുദ്ദീൻ മാസ്റ്റർ കുഴിമണ്ണ,മൻസൂർ വാഫി ചൂളാട്ടിപ്പാറ,ഇർഫാൻ ഹബീബ് ഹുദവി മേലാറ്റൂർ,മുഹ്സിൻ മാസ്റ്റർ വെള്ളില, ടി.കെ റഷീദ് വാഫി കാവനൂർ,സമദ് മാസ്റ്റർ വാഴയൂർ,ഡോ.ഇസ്മാഈൽ ഹുദവി ചെമ്മലശ്ശേരി,സ്വാലിഹ് വണ്ടൂർ,നസ്റുല്ല പുല്ലങ്കോട്,ശാക്കിർ ഫൈസി കൊളത്തൂർ,സൈനുദ്ദീൻ ഒളവട്ടൂർ,സൈനുൽ ആബിദ് ഫൈസി പെരിന്തൽമണ്ണ,സലാം ഫൈസി കരുവാരക്കുണ്ട്,എൻ.പി അനസ് മാസ്റ്റർ,ഫൈറൂസ് ഫൈസി ഒറുവംപുറം പങ്കെടുത്തു.
Story Highlights: skssf ciriticizes minister v abdurahiman
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]