
സ്ട്രീറ്റ് ഫുഡ്ഡുകൾക്ക് പേരുകേട്ട രാജ്യമാണ് ഇന്ത്യ. വിവിധതരം പലഹാരങ്ങളടക്കം അനേകം ഭക്ഷണങ്ങളാണ് വിവിധ നഗരങ്ങളിലെ തെരുവുകളിൽ നമുക്ക് കിട്ടാറുള്ളത്. എന്തിനേറെ, ഇന്ത്യയിലെ പല നഗരങ്ങളും പലതരം ഭക്ഷണസാധനങ്ങളുടെ പേരിൽ പ്രശസ്തമാണ്. അതുകൊണ്ട് തന്നെ ഇന്ത്യയിലെ പ്രധാനപ്പെട്ട നഗരങ്ങളിലെല്ലാം തെരുവുകളിൽ ഇങ്ങനെയുള്ള കച്ചവടക്കാരെ ഒരുപാട് കാണാം.
നല്ല വൃത്തിയായി കച്ചവടം ചെയ്യുന്ന അനേകം പേരുണ്ട് നമ്മുടെ നാട്ടിൽ. എന്നാൽ, അതുപോലെ തന്നെ വൃത്തിയുടെ പേരിൽ പഴികേൾക്കുന്നവരും ഉണ്ട്. അത്തരത്തിലുള്ള അനേകം വീഡിയോകൾ സോഷ്യൽ മീഡിയയിൽ നാം കണ്ടിട്ടുമുണ്ടാകും. അതുപോലെ ഒരു വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. നേരത്തെ പങ്കുവച്ച വീഡിയോയാണ് ഇതെങ്കിലും ഇപ്പോഴും ആളുകൾ ഇത് ഷെയർ ചെയ്യുകയാണ്. foodie_incarnate ആണ് വീഡിയോ തയ്യാറാക്കി സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്.
ഇമർതി ഓഫ് പാറ്റ്ന എന്നും കാപ്ഷനിൽ പറഞ്ഞിട്ടുണ്ട്. അതിൽ തെരുവോരത്ത് നിന്നും ഇമർതി ഉണ്ടാക്കുന്നതാണ് കാണാൻ സാധിക്കുന്നത്. അടുപ്പ് തയ്യാറാക്കുന്നതും എണ്ണ ഒഴിക്കുന്നതുമടക്കം അവസാനം ഇമർതി തയ്യാറായി കഴിക്കുന്നത് വരെ വീഡിയോയിൽ കാണാം. എന്നാൽ, മാവ് തയ്യാറാക്കുന്ന സമയത്ത് പാചകക്കാരൻ ഗ്ലൗസ് ധരിച്ചിട്ടില്ല. ചിലർ ഇമർതിയെയും വീഡിയോയെയും പുകഴ്ത്തിയപ്പോൾ മറ്റ് ചിലർ ശ്രദ്ധിച്ചത് പാചകക്കാരന്റെ നഗ്നമായ കൈകളാണ്.
വൃത്തിയില്ലാതെയാണ് ഈ പാചകം ചെയ്യുന്നത് എന്നായിരുന്നു അവരുടെ കമന്റുകൾ. ഇങ്ങനെയുള്ള ഭക്ഷണം വിശ്വസിച്ച് കഴിക്കാമോ എന്നാണ് അവർ കാര്യമായി ചോദിച്ചത്. ഇത്തരം ഭക്ഷണം കഴിക്കുന്നത് ആരോഗ്യത്തിന് ഹാനികരമല്ലേ എന്ന് ചോദിച്ചവരും ഉണ്ട്. എന്നാൽ, മറ്റ് ചിലർ വൃത്തിയല്പം കുറവാണെങ്കിലും സാരമില്ല രുചി അടിപൊളി ആയിരിക്കും എന്നാണ് തങ്ങളുടെ കമന്റുകളിൽ സൂചിപ്പിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം:
Last Updated Dec 27, 2023, 6:18 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]