
സെഞ്ചൂറിയന്‍: ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന് തൊട്ടുമുമ്പാണ് രാഹുല്‍ ദ്രാവിഡിന് ഇന്ത്യന്‍ പരിശീലകനായുള്ള കാലാവധി നീട്ടികൊടുത്തത്. ഏകദിന ലോകകപ്പ് ഫൈനലിലെ തോല്‍വിക്ക് ശേഷം പരിശീലകനാവാനില്ലെന്നുള്ള കാര്യം ദ്രാവിഡ് ബിസിസിഐ അറിയിച്ചതാണ്. എന്നാല്‍ ബിസിസിഐ നിര്‍ബന്ധിച്ചതോടെ ദ്രാവിഡിന് തുടരേണ്ടിവന്നു. ലോകകപ്പില്‍ ദ്രാവിഡിന് കീഴില്‍ ഇന്ത്യ നടത്തിയ മികച്ച പ്രകടനം തന്നെയാണ് അതിന് കാരണം. വരുന്ന ടി20 ലോകകപ്പ് വരെയാണ് ദ്രാവിഡിന്റെ കാലാവധി.
ഇപ്പോള്‍ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ പരിശീലിപ്പിക്കുന്നതും ദ്രാവിഡ് തന്നെ. ടീമിനെ പരിശീലിപ്പിക്കുന്നതിനിടെയുള്ള ഒരു വീഡീയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. പരിശീലകന് ദ്രാവിഡ് പന്തെറിയുന്ന വീഡിയോയാണിത്. ക്യാപ്റ്റന്‍ രോഹിത് ശര്‍മ, ദ്രാവിഡ് പന്തെറിയുന്നത് നോക്കി നില്‍ക്കുന്നുണ്ട്. ഒരു പന്തെറിഞ്ഞ ശേഷം രോഹിത്തിനോട് പലതും സംസാരിക്കുന്നുമുണ്ട്. വിരാട് കോലി, ജസ്പ്രിത് ബുമ്ര എന്നിവര്‍ ദ്രാവിഡ് പന്തെറിയുന്നത് നോക്കിനില്ക്കുന്നുണ്ട്. മീഡിയോ പേസിലാണ് ദ്രാവിഡ് പന്തെറിയുന്നത് വീഡിയോ കാണാം…
അതേസമയം, ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഒന്നാം ടെസ്റ്റില്‍ ഇന്ത്യ 245 റണ്‍സിന് പുറത്തായിരുന്നു. 101 റണ്‍സെടുത്ത കെ എല്‍ രാഹുലാണ് ഇന്ത്യയെ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്. അഞ്ച് വിക്കറ്റ് നേടിയ കഗിസോ റബാദയാണ് ഇന്ത്യയെ തകര്‍ത്തത്. നന്ദ്രേ ബര്‍ഗര്‍ മൂന്ന് വിക്കറ്റ് നേടി. രണ്ട് ടെസ്റ്റുകളുള്ള പരമ്പരയിലെ ആദ്യ മത്സരമാണ് സെഞ്ചൂറിയനില്‍ നടക്കുന്നത്.
എട്ടിന് 208 എന്ന നിലയിലാണ് ഇന്ത്യ രണ്ടാംദിനം ആരംഭിക്കുന്നത്. രാഹുല്‍ 70 റണ്‍സുമായി ക്രീസിലുണ്ടായിരുന്നു. ഇന്ന് തുടക്കം മുതല്‍ ആക്രമിച്ച കളിച്ച വേഗത്തില്‍ സെഞ്ചുറി പൂര്‍ത്തിയാക്കി. രാഹുല്‍ വ്യക്തിഗത സ്കോര്‍ 95ല്‍ നില്‍ക്കെ മുഹമ്മദ് സിറാജ് (5) മടങ്ങിയിരുന്നു. എന്നാല്‍ പ്രസിദ്ധ് കൃഷണയെ (0) കൂട്ടുപിടിച്ച് രാഹുല്‍ സെഞ്ചുറി പൂര്‍ത്തിയാക്കി.
95ല്‍ നില്‍ക്കെ ജെറാള്‍ഡ് കോട്സീക്കിതെിരെ സിക്സ് നേടിയാണ് രാഹുല്‍ സെഞ്ചുറി നേടുന്നത്. അടുത്ത ഓവറില്‍ താരം പുറത്താവുകയും ചെയ്തു. കരിയറില്‍ രാഹുലിന്റെ എട്ടാം സെഞ്ചുറിയാണിത്. സെഞ്ചൂറിയനില്‍ രണ്ടാമത്തേതും. 137 പന്തുകള്‍ നേരിട്ട രാഹുല്‍ നാല് സിക്സും 14 ഫോറും നേടിയിരുന്നു.
Last Updated Dec 27, 2023, 7:57 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]