
ലോകമെങ്ങുമുള്ള മനുഷ്യന് ഇന്ന് നേരിടുന്ന അനേകം പ്രശ്നങ്ങളിലൊന്നാണ് മനുഷ്യ മൃഗ സംഘര്‍ഷം. മനുഷ്യന്റെ സാമൂഹിക ജീവിതത്തോളം പഴക്കമുണ്ട് ഈ സംഘര്‍ഷത്തിന്. പക്ഷേ, ഇന്നും ഈ സംഘര്‍ഷത്തിന് ഒരു പ്രായോഗിക പരിഹാരം കാണാന്‍ മനുഷ്യന് കഴിഞ്ഞിട്ടില്ല. കേരളത്തില്‍ കടുവയും ആനയും പുലികളും ജനവാസമേഖലയിലേക്ക് ഇറങ്ങി മനുഷ്യരെ വരെ ആക്രമിച്ച് തുടങ്ങിയിരിക്കുന്നു. കാടിന്റെ വിസ്തൃതി കുറഞ്ഞെന്നും കാട്ടില്‍ ഇര കുറഞ്ഞെന്നും പറഞ്ഞ് വനംവകുപ്പ് വന്യജീവി അക്രമണങ്ങളെ ന്യായീകരിക്കാന്‍ ശ്രമിക്കുന്നു. എന്നാല്‍ കണക്കുകളില്‍ വനവിസ്തൃതി വര്‍ദ്ധിച്ചിട്ടേ ഉള്ളെന്നും കാണാം. കേരളത്തില്‍ മാത്രമല്ല, അങ്ങ് ഉത്തര്‍പ്രദേശിലും ഇതേ അവസ്ഥയിലാണ് കാര്യങ്ങള്‍.
ഇന്നലെ അതിരാവിലെ 2 മണിക്ക് നായ്ക്കള്‍ അസാധാരണമായി കുരയ്ക്കുന്നത് ശ്രദ്ധയില്‍പ്പെട്ട ഉത്തര്‍പ്രദേശിലെ കലിംഗനഗരിലെ അട്കോന ഗ്രാമത്തിലെ കര്‍ഷകനായ സിന്ധു സിംഗ് വീട്ടിന് പുറത്ത് ഇറങ്ങി നോക്കിയപ്പോള്‍ കണ്ട കാഴ്ച അവിശ്വസനീയമായ ഒന്നായിരുന്നു. ഒത്ത ഒരു സുന്ദരന്‍ ബംഗാള്‍ കടുവ തന്റെ വീട്ട് മതിലില്‍ കയറി സുഖമായി ഇരിക്കുന്നു. സിന്ധുവിന്റെ ആദ്യത്തെ അമ്പരപ്പ് മാറിയപ്പോള്‍ വാര്‍ത്ത കാട്ട് തീ പോലെ പടര്‍ന്നു. മിനിറ്റുകള്‍ക്കുള്ളില്‍ ഗ്രാമവാസികള്‍ സിന്ധുവിന്റെ വീടിന് ചുറ്റും കൂടി. ചിലര്‍ മരങ്ങള്‍ക്ക് മുകളിലും മറ്റ് ചിലര്‍ വീടുകളുടെ ടെറസുകളിലും സുരക്ഷിതരായി ഇരിപ്പുറപ്പിച്ചു. ചുറ്റും കൂടിയ ജനങ്ങളുടെ ശബ്ദകോലാഹലങ്ങള്‍ക്കിടയിലും ഉറക്കം വന്ന കടുവ വളരെ ശാന്തനായി ആ മതിലിന് പുറത്ത് കിടന്ന് ഉറക്കം ആരംഭിച്ചു.
കടുവ വളരെ ശാന്തനായിരുന്നുവെന്ന് ഈടിവി ഭാരത് റിപ്പോര്‍ട്ട് ചെയ്തു. നേരം പുലരുന്നത് വരെ ഗ്രാമവാസികള്‍ക്ക് കാഴ്ചയ്ക്ക് അരങ്ങായി കടുവ ആ മതിലിന് മുകളില്‍ സ്വസ്ഥനായി ഇരിപ്പുറപ്പിച്ചു. വരുന്നവര്‍ വരുന്നവര്‍ മൊബൈലുകള്‍ ഓണ്‍ ചെയ്ത് കടുവയുടെ വിവിധ പോസിലുള്ള വീഡിയോകളും ഫോട്ടോകളും പകര്‍ത്തി. ഇതിനിടെ ആരോ വിളിച്ച് പറഞ്ഞതനുസരിച്ച് വനംവകുപ്പും എത്തി. ഏതാണ്ട് പത്ത് മണിക്കൂറോളം നീണ്ട കഠിന പരിശ്രമത്തിനൊടുവില്‍ കടുവയെ മയക്ക് വെടിവച്ച് പിടികൂടി പിലിഭിത് കടുവാ സങ്കേതത്തിലേക്ക് തന്നെ തുറന്ന് വിട്ടെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
കടുവ അക്രമണകാരിയായിരുന്നെങ്കില് ഗ്രാമത്തില്‍ വലിയ അപകടം സംഭവിച്ചേനെ. വീഡിയോകളില്‍ ഗ്രാമത്തിലെ മുഴുവന്‍ ജനങ്ങളും കടുവയ്ക്ക് ചുറ്റും കൂടി നില്‍ക്കുന്നത് കാണാം. കെട്ടിടങ്ങളുടെ ടെറസിലും മതിലിന് ഇരുപുറവുമായി നൂറ് കണക്കിന് മനുഷ്യരാണ് കടുവയെ കാണാനായി എത്തിയത്. കടുവ വളരെ ശാന്തനായി തന്നെ കാണാനെത്തിയ മനുഷ്യരെ കണ്ടിരുന്ന് അങ്ങ് ഉറങ്ങിപ്പോയി. കടുവ ശാന്തനായി ഇരുന്നു എന്നത് കൊണ്ട് മാത്രമാണ് അനിഷ്ടസംഭവങ്ങള്‍ ഉണ്ടാകാതിരുന്നത്. ഗ്രാമം കാണാനെത്തിയ കടുവയുടെ നൂറ് കണക്കിന് വീഡിയോകളാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങള്‍ നിറയെ. പിലിഭിത് കടുവാ സങ്കേതത്തില്‍ നിന്നും 20 കിലോമീറ്റര്‍ ദൂരെയുള്ള ഗ്രാമത്തിലാണ് കടുവ എത്തിയതെന്നത് ഗ്രാമവാസികളില്‍ ആശങ്ക സൃഷ്ടിച്ചു.
Last Updated Dec 27, 2023, 10:39 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]