
നടനും കണ്ണൂര്‍ സ്ക്വാഡിന്റെ സ്റ്റണ്ട് ഡയറക്ടറുമായ ജോളി ബാസ്റ്റിൻ അന്തരിച്ചു. ഇന്നലെ വൈകിട്ട് നെഞ്ചുവേദന ഉണ്ടായി. തുടര്‍ന്ന് ജോളി ബാസ്റ്റിനെ വണ്ടാനം ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ക്രിസ്മസ് പ്രമാണിച്ച് ബാംഗ്ലൂരില്‍ നിന്ന് തന്റെ കുടുംബവുമായി ആലപ്പുഴയില്‍ ബന്ധുക്കളെ സന്ദര്‍ശിക്കാൻ എത്തിയതായിരുന്നു. സംസ്കാര ചടങ്ങുകള്‍ വെള്ളിയാഴ്ച്ച ബംഗളൂരുവിലായിരിക്കും. 53 വയസായിരുന്നു. സ്റ്റണ്ട് നടന്മാരുടെ കര്‍ണാടക സംഘടനയില്‍ താരം അധ്യക്ഷനായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
കമ്മട്ടിപാടം, മാസ്റ്റർ പീസ്, അങ്കമാലി ഡയറീസ്, ഓപ്പറേഷൻ ജാവ, തങ്കം, നാ താൻ കേസ് കൊട് തുടങ്ങിയ ചിത്രങ്ങളിലും ഫൈറ്റ് ഫൈറ്റ് മാസ്റ്റർ ആയിരുന്നു. ജോളി ബാസ്റ്റിൻ സൈലൻസ് എന്ന ചിത്രത്തിൽ വില്ലൻ വേഷത്തിൽ എത്തിയിരുന്നു. തമിഴ്, തെലുങ്ക്, ഹിന്ദി പഞ്ചാബി സിനിമകളിലും ജോളി ബാസ്റ്റിൻ കുറേക്കാലം സ്റ്റണ്ട് ഡയറക്ടറായി പ്രവര്‍ത്തിച്ചിട്ടുണ്ട്. കന്നഡയില്‍ ‘നികാകി കാടിരുവെയെന്ന ചിത്രം സംവിധാനം ചെയ്ത ജോളി ബാസ്റ്റിന്റേതായി തിമിഴില്‍ ലോക്ക്ഡൗണ്‍ എന്ന ഒരു സിനിമയുമുണ്ട്.
ബൈക്ക് സ്റ്റണ്ടിലുടെയാണ് ജോളി സിനിമയിലെത്തുന്നത്. കന്നഡയിലെ പ്രമുഖ നടൻ രവിചന്ദ്രന്റെ സിനിമകളില്‍ ബൈക്ക് സ്റ്റണ്ടുകളില്‍ ജോളി ബാസ്റ്റിൻ ബോഡി ഡബിള്‍ ചെയ്യാറുണ്ട്. നിലവില്‍ ജോളി ബാസ്റ്റിൻ കന്നഡ സിനിമാ ലോകത്ത് ഉയര്‍ന്ന പ്രതിഫലം ലഭിക്കുന്ന ഒരു സ്റ്റണ്ട് ഡയറക്ടറായിരുന്നു. ഇതുവരെയായി ജോളി ബാസ്റ്റ്യൻ 400 ചിത്രങ്ങളില്‍ അധികം വിവിധ ഭാഷകളിലായി സ്റ്റണ്ട് ഡയറക്ടറായിട്ടുണ്ട്.
സംഗീതതത്തിലും ജോളി ബാസ്റ്റിൻ തല്പരനായിരുന്നു. 24 ഇവന്റ് എന്ന പേരില്‍ താരം ഓര്‍ക്കസ്ട്ര ഗ്രൂപ്പ് നടത്തിയിരുന്നു. ഗ്രൂപ്പിലെ ഗായകനുമായിരുന്നു ജോളി. ആലപ്പുഴയാണ് ജോളിയുടെ ജന്മദേശം. ജോളിയുടെ ജനനം 1966ലാണ്.
Last Updated Dec 27, 2023, 12:43 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]