
ചെന്നൈ: അജ്ഞാത യുവതിക്കൊപ്പം ക്രിസ്മസ് ആഘോഷിച്ച് നടന് വിശാല്‍. പിന്നാലെ ക്യാമറകള്‍ പിന്തുടര്‍ന്നതോടെ നടനും പെണ്‍കുട്ടിയും ഓടി രക്ഷപ്പെട്ടു. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. ന്യൂയോര്‍ക്കില്‍ വച്ചാണ് സംഭവം നടന്നത് എന്നാണ് വിവരം.
47 കാരനായ വിശാല്‍ ഇതുവരെ വിവാഹിതനായിട്ടില്ല. അദ്ദേഹത്തിന്റെ പ്രണയം സംബന്ധിച്ച് ഏറെ ഗോസിപ്പുകള്‍ ന്യൂയോർക്കിൽ അജ്ഞാത യുവതിക്കൊപ്പം നടൻ ചുറ്റിക്കറങ്ങുന്ന വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. തങ്ങളുടെ വീഡിയോ റെക്കോഡ് ചെയ്യുന്നത് മനസ്സിലാക്കിയപ്പോൾ. ഹൂഡി ധരിച്ച നടൻ, അത് കൊണ്ട് മുഖം മറച്ച്, യുവതിക്കൊപ്പം അതിവേഗം ഓടി രക്ഷപ്പെട്ടു.
ഈ വീഡിയോയ്ക്ക് പിന്നാലെ നടന്റെ പ്രണയ ജീവിതം സംബന്ധിച്ച് വീണ്ടും ഉയർത്തിയിട്ടുണ്ട്. വിശാല്‍ പുതിയ ബന്ധത്തിലാണ് എന്നാണ് തമിഴ് മാധ്യമങ്ങള്‍ പറയുന്നത്. അതേ സമയം സിനിമയുടെ പ്രമോഷന് വേണ്ടി ഇത്തരം സംഭവങ്ങള്‍ വിശാല്‍ ചെയ്യാറുണ്ടെന്നും. ഇതും അത്തരത്തില്‍ ഒന്നാണോയെന്ന് സംശയിക്കുന്നു എന്ന വിമര്‍ശനവും ചിലര്‍ ഉയര്‍ത്തുന്നുണ്ട്.
by in
മാര്‍ക്ക് ആന്റണിയാണ് അവസാനമായി വിശാലിന്റെതായി ഇറങ്ങിയത്. ചിത്രം ബോക്സോഫീസില്‍ വലിയ വിജയമാണ് നേടിയത്. ഇപ്പോള്‍ തന്റെ 34മത്തെ ചിത്രത്തിന്റെ ഷൂട്ടിംഗിലാണ് താരം. വിശാലിനെ വച്ച് പൂജ, താമരഭരണി എന്നീ ചിത്രങ്ങള്‍ ചെയ്ത ഹരിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
കാര്‍ത്തിക് സുബ്ബരാജിന്റെ സ്റ്റോണ്‍ ബെഞ്ച് സിനിമാസും, സീ സ്റ്റുഡിയോസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. അടുത്തിടെ ഇതിന്റെ ഷൂട്ടിംഗ് ലൊക്കേഷന്‍ വീഡിയോസ് വിശാല്‍ പുറത്തുവിട്ടിരുന്നു.
വിശാൽ 34 ൽ പ്രിയ ഭവാനി ശങ്കർ, യോഗി ബാബു, ഗൗതം മേനോൻ, സമുദ്രക്കനി, മുരളി ശർമ്മ എന്നിവരും അഭിനയിക്കുന്നു. ചിത്രത്തിന് സംഗീതമൊരുക്കുന്നത് ദേവി ശ്രീ പ്രസാദാണ്. റിപ്പോർട്ടുകൾ പ്രകാരം അടുത്തവര്‍ഷം ആദ്യം ചിത്രത്തിന്റെ ഷൂട്ടിംഗ് അവസാനിക്കും. അതേസമയം തുപ്പരിവാളൻ 2 എന്ന ചിത്രത്തിലൂടെ വിശാൽ സംവിധായകനാകാൻ ഒരുങ്ങുന്നു എന്നാണ് വിവരം.
Last Updated Dec 27, 2023, 11:38 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]