ദില്ലി: ബംഗ്ലാദേശിലെ സാഹചര്യം വിലയിരുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ന്യൂനപക്ഷങ്ങളായ ഹിന്ദുക്കള്‍ ആക്രമിക്കപ്പെടരുതെന്ന് ബംഗ്ലാദേശിനോടാവശ്യപ്പെട്ടതായി വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. ഹിന്ദു സന്യാസി ചിന്മയ് കൃഷ്ണദാസിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ അക്രമം വ്യാപകമാകുന്നതിനിടെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ബംഗ്ലാദേശിലെ സാഹചര്യം വിലയിരുത്തിയത്. വിദേശകാര്യമന്ത്രി എസ് ജയശങ്കറുമായി ഒരു മണിക്കൂറോളം നേരം മോദി ചര്‍ച്ച നടത്തി. സാധ്യമായ ഇടപടെലുകള്‍ നടത്തണമെന്ന് നിര്‍ദ്ദേശിച്ച പ്രധാനമന്ത്രി, ഹിന്ദുക്കള്‍ക്ക് നേരെ അക്രമം നടക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ ഗൗരവമുള്ളതാണെന്ന് വിലയിരുത്തി.
ബംഗ്ലാദേശിൽ ‘ഇസ്കോൺ’ നിരോധിക്കണമെന്ന ആവശ്യം ഹൈക്കോടതി അംഗീകരിച്ചില്ല, ‘സർക്കാർ നടപടികൾ പര്യാപ്തം’
പാര്‍ലമെന്റിന്റെ ഇരുസഭകളിലും വിദേശകാര്യമന്ത്രി പ്രസ്താവന നടത്താനിടയുണ്ട്. ബംഗ്ലാദേശിലെ സാഹചര്യത്തില്‍ ഇടപെട്ടതായി വിദേശകാര്യമന്ത്രാലയം രാജ്യസഭയില്‍ അറിയിച്ചു. ഹിന്ദുക്കള്‍ ഉള്‍പ്പെടെയുള്ള ന്യൂനപക്ഷങ്ങള്‍ക്ക് നേരെ അക്രമം ഉണ്ടാകരുതെന്നും ആരാധനാലയങ്ങള്‍ സംരക്ഷിക്കണമെന്നും ബംഗ്ലാദേശ് സര്ക്കാരിനോടാവശ്യപ്പെട്ടതായി വിദേശകാര്യമന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു.
ഇതിനിടെ ഇസ്കോണിന്റെ ബംഗ്ലാദേശിലെ പ്രവര്‍ത്തനങ്ങള്‍ നിരോധിക്കണമെന്ന ഹര്‍ജി ധാക്ക ഹൈക്കോടതി തള്ളി. ഇസ്കോണിന്റെ ബംഗ്ലാദേശിലെ പ്രവര്‍ത്തനങ്ങള്‍ നിരോധിക്കാന്‍ സ്വമേധയാ ഉത്തരവ് പുറപ്പെടുവിക്കണമെന്ന ഹര്‍ജിയാണ് ധാക്കാ ഹൈക്കോടതി തള്ളിയത്. അനിവാര്യമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വാദം കേള്‍ക്കലിനിടെ അറ്റോര്‍ണി ജനറല്‍ അറിയിച്ചതിന് പിന്നാലെയാണ് കോടതിയുടെ നടപടി.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]