ന്യൂയോർക്ക്: അമേരിക്കൻ പ്രസിഡന്റായി അധികാരമേൽക്കാനിരിക്കുന്ന ഡോണൾഡ് ട്രംപിന്റെ നിയുക്ത ക്യാബിനറ്റ് അംഗങ്ങൾക്ക് ബോംബ് ഭീഷണി ലഭിച്ച സംഭവത്തിൽ എഫ് ബി ഐ അന്വേഷണം തുടങ്ങി. ട്രംപ് തന്റെ വൈറ്റ് ഹൗസ് ടീമിനായി തിരഞ്ഞെടുക്കപ്പെട്ടവർക്ക് നേരെ ആണ് ബോംബ് ഭീഷണി ഉണ്ടായത്. വിവിധ വകുപ്പുകളെ നയിക്കാൻ ട്രംപ് തിരഞ്ഞെടുത്ത ഒമ്പത് പേർക്ക് ഭീഷണി സന്ദേശം കിട്ടിയിട്ടുണ്ട്.
ട്രംപ് അന്ന് ചെയ്തത് ബൈഡൻ ചെയ്യില്ല! വൈറ്റ്ഹൗസിന്റെ അറിയിപ്പ് എത്തി; ട്രംപിൻ്റെ സ്ഥാനാരോഹണത്തിന് ബൈഡൻ എത്തും
ഇതിന് പിന്നാലെ എല്ലാവരുടെയും സുരക്ഷ വർധിപ്പിച്ചതായി എഫ് ബി ഐ അറിയിച്ചു. നിലവിൽ ഇവർക്ക് വലിയ സുരക്ഷ ഉണ്ടായിരുന്നില്ല. ബോംബ് ഭീഷണി സന്ദേശങ്ങൾ പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്താനായുള്ള അന്വേഷണം ഊർജ്ജിതമാണെന്നും വൈകാതെ തന്നെ പ്രതികൾ പിടിയിലാകുമെന്നും എഫ് ബി ഐ അധികൃതർ പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]