.news-body p a {width: auto;float: none;}
കൊച്ചി: നടൻ സൗബിൻ ഷാഹിറിന്റെ കൊച്ചിയിലെ ഓഫീസിൽ റെയ്ഡ് നടത്തി ആദായ നികുതി വകുപ്പ്. പറവ ഫിലിംസ് കമ്പനി നടത്തിയ സാമ്പത്തിക ഇടപാടിലാണ് ആദായ നികുതി വകുപ്പിന്റെ കൊച്ചി യൂണിറ്റ് റെയ്ഡ് നടത്തുന്നത്. മഞ്ഞുമ്മൽ ബോയ്സ് സിനിമയുടെ സാമ്പത്തിക വിജയത്തിന്റെ മറവിൽ വലിയ രാതിയിലുള്ള കള്ളപ്പണ ഇടപാട് നടന്നുവെന്നതിൽ അന്വേഷണം പുരോഗമിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ടുള്ള വിവര ശേഖരണത്തിന്റെ ഭാഗമായാണ് റെയ്ഡ്.
പറവ ഫിലിംസിന്റെ ഓഫീസും പുല്ലേപ്പടിയിലുള്ള ഡ്രീം ബിഗ് ഡിസ്ട്രിബ്യൂട്ടേഴ്സിന്റെ ഓഫീസും ഉൾപ്പെടെയുള്ള ഇടങ്ങളിലാണ് റെയ്ഡ്. രണ്ട് സിനിമാ നിർമാണ കമ്പനികളുടെയും സാമ്പത്തിക സ്രോതസുകളെ കുറിച്ചാണ് പ്രധാന പരിശോധനയെന്ന് ഇൻകം ടാക്സ് ഇൻവെസ്റ്റിഗേഷൻ വിഭാഗം അറിയിച്ചു. ഒരു മണിക്കൂർ മുമ്പ് ആരഭിച്ച പരിശോധന ഇപ്പോഴും തുടരുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]