തൃശൂര്‍: കുതിരാന്‍ തുരങ്കത്തിനകത്ത് വെള്ളവും ചെളിയും നിറയുന്നത് ഇരുചക്ര വാഹനങ്ങള്‍ക്ക് ഭീഷണിയാകുന്നു. തുരങ്കത്തിനകത്തെ കോണ്‍ക്രീറ്റ് പാതയ്ക്കടിയില്‍ നിന്ന് ഉറവ പോലെ വെള്ളം പുറത്തേക്ക് കിനിയുന്നതാണ് ചെളിയുണ്ടാക്കുന്നത്. പാലക്കാട് ഭാഗത്തേക്കുള്ള പാതയിലെ തുരങ്കത്തിലെ റോഡിനടിയില്‍ നിന്നാണ് വെള്ളം പുറത്തേയ്ക്ക് വരുന്നത്. ഏതാനും ദിവസങ്ങളായി ഈ ഭാഗത്ത് റോഡിനരികിലൂടെ ചെറിയ തോതില്‍ വെള്ളം ഒഴുകുന്നുണ്ട്.
തുരങ്കത്തിന് മുകളില്‍ ചോര്‍ച്ച കാണാനില്ല. കോണ്‍ക്രീറ്റ് റോഡിന്റെ അടിയില്‍ നിന്നാണ് പുറത്തേയ്ക്ക് വെള്ളം കിനിയുന്നത്. ഈ വെള്ളം കോണ്‍ക്രീറ്റിന്റെ വിടവിലൂടെ ഒരു ഭാഗത്തേക്ക് ഒഴുകുന്നുണ്ട്. വെള്ളം ഒഴുകിച്ചെന്നാണ് റോഡരികില്‍ ചെളിക്കെട്ട് രൂപപ്പെട്ടത്. ഈ ഭാഗത്തുള്ള മണ്ണും മാലിന്യങ്ങളും ചെളിയും നീക്കിയില്ലെങ്കില്‍ ഇരുചക്രവാഹനങ്ങള്‍ അപകടത്തില്‍ പെടാനുള്ള സാധ്യതയുണ്ടെന്ന് യാത്രക്കാര്‍ പറയുന്നു.
READ MORE: നിയന്ത്രണം വിട്ട കാർ ബൈക്കുകളിലിടിച്ച് വഴിയോര കച്ചവടക്കാരിലേക്ക് ഇടിച്ചുകയറി; 3 പേർക്ക് പരിക്ക്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]