ഇടുക്കി: വിദ്യാർത്ഥികളുമായി എത്തിയ സ്കൂൾ ബസ് പടയപ്പയ്ക്ക് മുൻപിൽപ്പെട്ടു. ഇടുക്കിയിലെ നെറ്റിമേടിനും കുറ്റിയാർ വാലിക്കും ഇടയിൽ ഇന്നലെ വൈകിട്ടാണ് സംഭവമുണ്ടായത്. സ്കൂൾ വിട്ട് വരുന്നതിനിടെ ബസ് പടയപ്പയുടെ മുന്നിൽ പെടുകയായിരുന്നു. ആനയെ കണ്ടതോടെ സ്കൂൾ ബസ് നിർത്തിയിട്ടു. എന്നാൽ ബസിന് നേരെ പടയപ്പ പാഞ്ഞടുത്തു. ഈ സമയത്ത് കുട്ടികൾ ഭീതിയോടെ നിലവിളിച്ചു. പിന്നീട് ബസ് പിറകോട്ടെടുത്താണ് ആനയുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടത്. ഈ സമയത്ത് ഒരു ബൈക്ക് യാത്രക്കാരനും കാട്ടാനയുടെ മുന്നിൽപ്പെട്ടിരുന്നു. അയാൾ ബൈക്ക് പിറകോട്ടെടുത്തതോടെ താഴെ വീഴുകയും ചെയ്തു.
ഈ പ്രദേശത്ത് നേരത്തെ തന്നെ പടയപ്പയുടെ സാന്നിധ്യമുണ്ടായിരുന്നു. കഴിഞ്ഞ ദിവസം ജനവാസ മേഖലയിൽ ഇറങ്ങി വലിയ നാശനഷ്ടം വിതച്ച പടയപ്പയെ വനപാലകർ നിരീക്ഷിച്ചു വരികയായിരുന്നു. അതേസമയം, പടയപ്പ ആരേയും ആക്രമിച്ചിട്ടില്ലെന്നാണ് വിവരം. സംഭവത്തെ തുടർന്ന് പ്രദേശത്ത് ആർആർപി സംഘത്തിൻ്റെ നിരീക്ഷണം തുടരുകയാണ്.
ക്ലാസ് മുറിയിൽ അധ്യാപകരുടെ ബോഡി ഷെയ്മിങ് വേണ്ട, കുട്ടികളുടെ മുന്നിൽ ഫീസ് പിരിവ് പാടില്ല; കര്‍ശന നിര്‍ദേശങ്ങൾ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]