.news-body p a {width: auto;float: none;}
ആലപ്പുഴ: നവജാത ശിശുവിന് ഗുരുതര വൈകല്യമുണ്ടായ സംഭവത്തിൽ നാല് ഡോക്ടർമാർക്കെതിരെ കേസ്. ആലപ്പുഴ കടപ്പുറം കുട്ടികളുടെയും സ്ത്രീകളുടെയും ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റുമാരായ ഡോ.ഷേർലി, ഡോ. പുഷ്പ, സ്വകാര്യ ലാബിലെ രണ്ട് ഡോക്ടർമാർ എന്നിവർക്കെതിരെയാണ് ആലപ്പുഴ സൗത്ത് പൊലീസ് കേസെടുത്തത്.
കുഞ്ഞിന്റെ ചെവിയും കണ്ണും യഥാസ്ഥാനത്തല്ല ഉള്ളതെന്ന് കുടുംബം പരാതിയിൽ പറയുന്നു. വായയും കണ്ണും തുറക്കുന്നില്ല. ഹൃദയത്തിൽ ദ്വാരം ഉണ്ട്. ജനനേന്ദ്രിയം ഇല്ല. മുഖം ശരിയായ രൂപത്തിലല്ല. മലർത്തിക്കിടത്തിയാൽ നാവ് ഉള്ളിലേയ്ക്ക് പോകും. കാലിനും കൈയ്ക്കും വളവുണ്ട്. ഗർഭകാലത്ത് പല തവണ സ്കാനിംഗുകൾ നടത്തിയെങ്കിലും ഡോക്ടർമാർ വൈകല്യം കണ്ടെത്തിയില്ലെന്ന് കുഞ്ഞിന്റെ അമ്മ പരാതിയിൽ പറയുന്നു. സംഭവത്തിൽ കുടുംബം മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ടുണ്ട്. ആരോഗ്യം വിഭാഗം ഡയറക്ടർ ഡിഎംഒയോട് റിപ്പോർട്ട് തേടിയിട്ടുണ്ട്. ആലപ്പുഴ കടപ്പുറം സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലെ സൂപ്രണ്ടിനോട് അടിയന്തരമായി റിപ്പോർട്ട് നൽകാൻ ഡിഎംഒയും ആവശ്യപ്പെട്ടിട്ടുണ്ട്. പ്രാഥമിക അന്വേഷണ റിപ്പോർട്ട് സൂപ്രണ്ട് താമസിയാതെ ഡിഎംഒയ്ക്ക് കൈമാറും.
അതേസമയം, തനിക്കെതിരായ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് ഡോ. പുഷ്പ പറഞ്ഞു. ഗർഭകാലത്തെ ആദ്യ രണ്ട് മാസത്തിൽ മാത്രമാണ് കുഞ്ഞിന്റെ അമ്മയെ ചികിത്സിച്ചത്. ഈ കാലയളവിൽ ശിശുവിന്റെ വൈകല്യം കണ്ടെത്താൻ കഴിയില്ല. അഞ്ചാം മാസത്തിലാണ് വൈകല്യം തിരിച്ചറിയുന്നത്. ആ സമയത്ത് കുഞ്ഞിന്റെ അമ്മ തന്റെയടുക്കൽ ചികിത്സയ്ക്ക് എത്തിയില്ലെന്നും ഡോ.പുഷ്പ വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]