.news-body p a {width: auto;float: none;}
ന്യൂഡൽഹി: സാധാരണക്കാർക്ക് വളരെ എളുപ്പത്തിലും ബഡ്ജറ്റിന് അനുസരിച്ചും യാത്ര ചെയ്യാൻ കഴിയുന്ന ഒന്നാണ് ട്രെയിൻ. എന്നാൽ ട്രെയിൻ ബുക്കിംഗുമായി ബന്ധപ്പെട്ട് നിരവധി പ്രശ്നങ്ങളും യാത്രക്കാർക്ക് നേരിടേണ്ടിവരും. അതിൽ പ്രധാനപ്പെട്ട ഒന്നാണ് പേര്. ഒരാൾ ടിക്കറ്റ് ബുക്ക് ചെയ്താൽ അതിന്റെ പേരും തീയതിയും മാറ്റുകയെന്നത് വളരെ ബുദ്ധിമുട്ട് നിറഞ്ഞ ഒന്നാണ്.
അത്തരം സന്ദർഭങ്ങളിൽ യാത്രക്കാർ സാധാരണയായി അവരുടെ ടിക്കറ്റുകൾ റദ്ദാക്കുകയും പുതിയ ടിക്കറ്റ് എടുക്കുകയുമാണ് ചെയ്യുന്നത്. ഇതിന് ഒരു പരിഹാരം കണ്ടെത്തിയിരിക്കുകയാണ് ഇന്ത്യ റെയിൽവേ. ഒരാൾ ടിക്കറ്റ് ബുക്ക് ചെയ്താൽ അതിലെ പേര് യാത്ര തീയതി എന്നിവ മാറ്റാൻ കഴിയുന്ന പുതിയ പദ്ധതിയാണ് ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്നത്.
റിസർവേഷൻ കൗണ്ടറിൽ നിന്ന് ബുക്ക് ചെയ്യുന്ന ഓഫ്ലെെൻ ടിക്കറ്റുകൾക്ക് മാത്രമേ പേര് മാറ്റാനുള്ള ഓപ്ഷൻ ലഭ്യമാകൂ. മാതാപിതാക്കൾ, സഹോദരൻ അല്ലെങ്കിൽ മക്കൾ പോലുള്ള അടുത്ത കുടുംബാംഗങ്ങളുടെ പേരിലേക്ക് മാത്രമേ ടിക്കറ്റ് മാറ്റാൻ കഴിയൂ. കൂടാതെ ഒരു ഗ്രൂപ്പിന് വേണ്ടി ടിക്കറ്റ് ബുക്ക് ചെയ്താൽ അതിലെ ഒരു അംഗത്തിന്റെയും പേര് മാറ്റം. പേര് മാറ്റുന്നതിന് ബുക്ക് ചെയ്ത ട്രെയിൻ പുറപ്പെടുന്നതിന് 24 മണിക്കൂർ മുമ്പെങ്കിലും അടുത്തുള്ള റെയിൽവേ റിസർവേഷൻ കൗണ്ടറിൽ ബന്ധപ്പെടണം.
പേര് മാറ്റുന്നതിന് ആദ്യം അപേക്ഷ സമർപ്പിക്കണം. ഇതിനൊടൊപ്പം ടിക്കറ്റിൽ പേരുള്ള ആളുടെയും ആരുടെ പേരിലേയ്ക്കാണോ മാറ്റുന്നത് അവരുടെ ഐഡി പ്രൂഫും നൽകണം. ഒരു യാത്രക്കാരന് ഒരു തവണ മാത്രമേ പേര് മാറ്റാൻ കഴിയും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തീയതി മാറ്റാൻ
ഓഫ്ലെെനിലൂടെ ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്കാണ് ഈ സൗകര്യം ലഭ്യമാകുക. ബുക്ക് ചെയ്ത ട്രെയിനിന്റെ യാത്ര തീയതി മാറ്റാൻ ട്രെയിൻ പുറപ്പെടുന്നതിന് 48 മണിക്കൂർ മുമ്പെങ്കിലും റിസർവേഷൻ കൗണ്ടറിൽ ബന്ധപ്പെടണം. യാത്ര തീയതി മാറ്റാനുള്ള അഭ്യർത്ഥനയ്ക്കൊപ്പം നിങ്ങളുടെ യഥാർത്ഥ ടിക്കറ്റും സമർപ്പിക്കണം. കൺഫേം ടിക്കറ്റുകൾക്ക് മാത്രമേ ഈ സൗകര്യം ലഭിക്കും. ഓരോ യാത്രക്കാരനും ഒരു തവണ മാത്രമേ യാത്ര തീയതി മാറ്റാൻ കഴിയൂ. ടിക്കറ്റുകൾ റദ്ദാക്കുന്നത് തടയാൻ അത് സഹായിക്കുന്നതായി അധികൃതർ പറയുന്നു.