.news-body p a {width: auto;float: none;}
സിനിമാ ലോകത്തെ തന്നെ അതിശയിപ്പിക്കുന്ന വാർത്തയായിരുന്നു എആർ റഹ്മാന്റെയും സൈറയുടേയും വിവാഹമോചനം. 29 വർഷത്തെ ദാമ്പത്യത്തിന് ശേഷമാണ് ദമ്പതികൾ വേർപിരിയാൻ തീരുമാനിച്ചത്. സിമി ഗരേവാളുമായുള്ള എആർ റഹ്മാന്റെ ഒരു പഴയ അഭിമുഖത്തിന്റെ ഭാഗങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. അതിൽ സൈറയെക്കുറിച്ചാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്.
ഏറെ തിരക്കുള്ള സംഗീതജ്ഞനായതിനാൽ തന്റെ ജീവിതപങ്കാളിയെ കണ്ടെത്താനുള്ള സമയം റഹ്മാന് ഇല്ലായിരുന്നു. അതിനാൽ, അനുയോജ്യയായ വധുവിനെ കണ്ടെത്താൻ തന്റെ അമ്മയോടാണ് അദ്ദേഹം ആവശ്യപ്പെട്ടത്. സംഗീത ജീവിതത്തെ പിന്തുണയ്ക്കുന്ന, വിദ്യാസമ്പന്നയും സുന്ദരിയും വിനയവുമുള്ള ഒരു പെൺകുട്ടിയെ വേണമെന്നായിരുന്നു റഹ്മാന്റെ ആഗ്രഹം. ആഗ്രഹം പോലെയുള്ള ആളാണോ സൈറ എന്ന ചോദ്യത്തിന് ഭാര്യയുടെ വ്യക്തിത്വത്തിന്റെ രണ്ട് വശങ്ങളെക്കുറിച്ചാണ് റഹ്മാൻ പറഞ്ഞത്.
സൈറ ശാന്തസ്വഭാവമായിരിക്കുമ്പോൾ വളരെ സമാധാനത്തോടെയാണ് പെരുമാറുന്നത്. എന്നാൽ, ദേഷ്യം വരുമ്പോൾ എല്ലാത്തിനും ദേഷ്യമായിരിക്കും എന്നാണ് അദ്ദേഹം പറഞ്ഞത്. വിവാഹത്തിന്റെ തുടക്കനാളുകളിൽ ആഗ്രഹിച്ച കാര്യങ്ങൾ ചെയ്യാൻ കഴിയാത്തതിൽ സൈറയ്ക്ക് വലിയ നിരാശയായിരുന്നു. ഭർത്താവിന്റെ സെലിബ്രിറ്റി സ്റ്റാറ്റസ് കാരണം അവർക്ക് ഷോപ്പിംഗ് പോലുള്ള കാര്യങ്ങൾക്ക് തോന്നുമ്പോഴെല്ലാം പഴയതുപോലെ പോകാൻ സാധിച്ചിരുന്നില്ല.
എന്നാൽ, വിവാഹം കഴിഞ്ഞാൽ ഇത്തരത്തിലുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാകുമെന്ന് താൻ ആദ്യമേ പറഞ്ഞിരുന്നുവെന്നാണ് എആർ റഹ്മാൻ പറഞ്ഞത്. വിവാഹത്തിന് മുമ്പ് താൻ പറഞ്ഞ ഈ കരാറിൽ സൈറ സമ്മതം മൂളിയെന്നും അദ്ദേഹം അഭിമുഖത്തിൽ പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
Rahmaniac.comന് നൽകിയ അഭിമുഖത്തിൽ വിവാഹശേഷം വീട്ടിലേക്കെത്തുന്ന പുതിയ വ്യക്തിയുമായി പൊരുത്തപ്പെടാൻ കുറച്ച് പ്രയാസമാണെന്ന് അദ്ദേഹം പറഞ്ഞിരുന്നു. തന്റേത് കൂട്ടുകുടുംബമായതിനാൽ, ആദ്യം ചില ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നെങ്കിലും ആദ്യത്തെ കുഞ്ഞ് ജനിച്ചശേഷം എല്ലാം സാധാരണ നിലയിലായെന്നും റഹ്മാൻ പറഞ്ഞു.