

കൊല്ലത്ത് മറ്റൊരു കുട്ടിയേയും തട്ടിക്കൊണ്ടുപോകാൻ ശ്രമം; സൈനികന്റെ വീട്ടിലെത്തിയത് ചുരിദാര്‍ ധരിച്ച് മുഖം മറച്ച സ്ത്രീ
കൊല്ലം: ഇന്നലെ വൈകിട്ട് കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയ ആറുവയസുകാരി അബിഗേലിനെ കണ്ടെത്താനുള്ള അന്വേഷണത്തിലാണ് കേരളം.
അതിനിടയിലാണ് കൊല്ലത്ത് നിന്നും മറ്റൊരു കുട്ടിയെ കൂടി തട്ടിക്കൊണ്ടുപോകാൻ ശ്രമം നടന്നെന്ന വാര്‍ത്തകള്‍ പുറത്തുവരുന്നത്. അബിഗേലിന്റെ വീട്ടില്‍ നിന്നും പത്തുകിലോമീറ്റര്‍ അകലെയുള്ള സംഘംമുക്ക് താന്നിവിള പനയ്ക്കല്‍ ജംക്ഷനിലാണ് പന്ത്രണ്ടുകാരിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം നടന്നത്.
ചൈത്രം വീട്ടില്‍ സൈനികനായ ആര്.ബിജുവിന്റെയും ചിത്രയുടെയും മകളെയാണ് കഴിഞ്ഞ ദിവസം രാവിലെ തട്ടിക്കൊണ്ടുപോകാൻ ശ്രമം നടന്നത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
രാവിലെ 8.30ന് വീട്ടിനകത്തുനിന്നിരുന്ന 12 വയസ്സുള്ള മകള്‍ സിറ്റൗട്ടിലേക്ക് എത്തിയപ്പോഴാണ് വീടിന് മുന്നില്‍ ചുരിദാര്‍ ധരിച്ച ഒരു സ്ത്രീ മുഖം മറച്ചു നില്ക്കുന്നതു കണ്ടത്.
ആരാണെന്നു ചോദിച്ചപ്പോള്‍ പെട്ടെന്നു ഗേറ്റ് കടന്ന് ഒാടി സമീപത്ത് ബൈക്കില്‍ കാത്തുനിന്ന ആളുമായി കടന്നു കളഞ്ഞു. സംഭവം സംബന്ധിച്ചു കുട്ടിയുടെ അമ്മ വൈകിട്ട് സമൂഹമാധ്യമത്തില്‍ പോസ്റ്റിട്ട് ഒരു മണിക്കൂറിനു ശേഷമാണ് ഒായൂരില്‍ അബിഗേലിനെ തട്ടിക്കൊണ്ടുപോയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]