
പ്രമേഹമുള്ളവരെ സംബന്ധിച്ചിടത്തോളം രക്തത്തിലെ ഷുഗര്‍നില കുറയ്ക്കാൻ അവര്‍ക്ക് ഏറ്റവുമധികം കഴിയുക ഡയറ്റ് അഥവാ ഭക്ഷണരീതി നിയന്ത്രിക്കുന്നതിലൂടെയാണ്. പ്രമേഹരോഗികള്‍ ചില ഭക്ഷണങ്ങളെല്ലാം ഡയറ്റില്‍ നിന്ന് പൂര്‍ണമായി ഒഴിവാക്കേണ്ടി വരാം. അതുപോലെ ചിലതെല്ലാം ഉള്‍പ്പെടുത്തേണ്ടിയും വരാം. ഇത്തരത്തില്‍ പ്രമേഹരോഗികള്‍ക്ക് അവരുടെ ഡയറ്റ് ക്രമീകരിക്കാൻ സഹായകമായ ചില കാര്യങ്ങള്‍ അറിഞ്ഞാലോ…
ഭക്ഷണം ഷെഡ്യൂള്‍ ചെയ്യുകയെന്നതാണ് ആദ്യം ചെയ്യേണ്ടത്. കൃത്യസമയത്തിന് കഴിക്കാൻ നോക്കണം. മെനുവും ഉറപ്പിച്ചിരിക്കണം. മെനു മാറ്റി മാറ്റി ചെയ്യുകയും ആവാം
ഉലുവ വെള്ളം, പച്ചക്കറികള്‍, അനുയോജ്യമായ പഴങ്ങള്‍, കൊഴുപ്പ് കുറഞ്ഞ യോഗര്‍ട്ട്, ഹെര്‍ബല്‍ ചായ, പഞ്ചസാര ചേര്‍ക്കാതെ കാപ്പി എന്നിങ്ങനെയെല്ലാം ആവാം ബ്രേക്ക്ഫാസ്റ്റ്
ഉച്ചഭക്ഷണത്തിന് മുമ്പ് എന്തെങ്കിലും കൊറിക്കുന്നത് മിക്കവരുടെയും ശീലമാണ്. ഇത്തരത്തില്‍ പ്രമേഹരോഗികള്‍ക്ക് മിതമായ അളവില്‍ റോസ്റ്റഡ് ബദാം, വാള്‍നട്ട്സ് എന്നിവയെല്ലാം കഴിക്കാവുന്നതാണ്
ബ്രൗണ്‍ റൈസ് അല്ലെങ്കില്‍ ക്വിനോവ വിഭവങ്ങള്‍, പച്ചക്കറികള്‍, ഗ്രില്‍ഡ് ചിക്കൻ അല്ലെങ്കില്‍ പനീര്‍, കുക്കുമ്പര്‍ സലാഡ്, തക്കാളി, പുതിന എന്നിങ്ങനെയുള്ള വിഭവങ്ങളാകാം
വൈകുന്നേരവും എന്തെങ്കിലും അല്പമൊന്ന് കഴിക്കേണ്ടതുണ്ടല്ലോ. ഇതിനായി റോസ്റ്റഡ് ചന, മൂങ് ദാല്‍, ചാട്ട്, ഗ്രീൻ എന്നിങ്ങനെയുള്ളവ ആവാം
അത്താഴത്തിന് ഗ്രില്‍ഡ് ഫിഷ് അല്ലെങ്കില്‍ ടോഫു, പാലക് ചീര, ഉലുവ വെള്ളം, സൂപ്പ്, റൊട്ടി എന്നിവയാകാം. റിഫൈൻഡ് ഫ്ളോര്‍ ഉപയോഗിക്കരുത്
കിടക്കുന്നതിന് മുമ്പായി ചെറിയൊരു ബൗളില്‍ അല്പം കട്ടത്തൈര് കഴിക്കുന്നത് വയറിന് ഏറെ നല്ലതാണ്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]