സോഷ്യല്‍ മീഡിയയിലൂടെ ഓരോ ദിവസവും വ്യത്യസ്തവും പുതുമയുള്ളതുമായ നിരവധി സംഭവങ്ങളും വാര്‍ത്തകളും വീഡിയോകളുമെല്ലാം നാം കാണാറുണ്ട്, അല്ലേ? ഇവയില്‍ മിക്കതും കാഴ്ചക്കാരെ കൂട്ടുന്നതിനായി- അല്ലെങ്കില്‍ ശ്രദ്ധയാകര്‍ഷിക്കുന്നതിനായി ബോധപൂര്‍വ്വം തയ്യാറാക്കിയെടുക്കുന്നതോ മെനഞ്ഞെടുക്കുന്നതോ എല്ലാമാകാം.
എന്നാല്‍ യഥാര്‍ത്ഥത്തില്‍ നടന്ന സംഭവവികാസങ്ങളുടെ നേര്‍ക്കാഴ്ചയായി വരുന്ന വീഡിയോകളോ ഫോട്ടോകളോ വിവരങ്ങളോ എല്ലാമാകുമ്പോള്‍ സ്വാഭാവികമായും ഇതിലേക്ക് ആളുകള്‍ കൂടുതല്‍ എത്താറുണ്ട്. അല്പം കൗതുകമോ തമാശയോ തോന്നിക്കുന്ന സംഭവങ്ങളാണെങ്കില്‍ ഇതില്‍ ചുരുങ്ങിയ സമയം കൊണ്ട് തന്നെ ഇരട്ടി പേര് എത്തുകയും ചെയ്യും.
ഇത്തരത്തിലിപ്പോള്‍ ഏറെ ശ്രദ്ധേയമാവുകയാണ് എക്സില്‍ (മുൻ ട്വിറ്റര്‍) സുബ്രത് പട്നായിക് എന്നയാള്‍ പോസ്റ്റ് ചെയ്തൊരു ഫോട്ടോയും ഇതിന്റെ വിവരണവും. ഇൻഡിഗോ എയര്‍ലൈൻസില്‍ യാത്ര ചെയ്യാനെത്തിയപ്പോള്‍ വിമാനത്തിനകത്ത് കണ്ട കാഴ്ചയാണ് ഫോട്ടോയിലുള്ളത്. വിൻഡോ സീറ്റാണിത്. സീറ്റ് നമ്പറെല്ലാം കൃത്യമായി ഉറപ്പിച്ച്- ചെന്നിരിക്കാൻ നോക്കിയപ്പോഴാണ് സീറ്റില്‍ കുഷിൻ ഇല്ലെന്ന് മനസിലാകുന്നത്.
എന്തായാലും യാത്രക്കാര്‍ക്ക് ഇരിക്കാനാകാത്ത വിധത്തില്‍ തന്നെയാണ് സീറ്റുള്ളത്. ഇത് ഫോട്ടോയില്‍ വ്യക്തമായി കാണാം. ഇങ്ങനെയൊരു നിരുത്തരവാദിത്തപരമായ പെരുമാറ്റത്തിന് ഇൻഡിഗോ എയര്‍ലൈൻസിനെതിരെ വിമര്‍ശനമുയര്‍ത്തിയിരിക്കുകയാണ് സുബ്രത്.
ചുരുങ്ങിയ സമയത്തിനകം തന്നെ പോസ്റ്റ് വൈറലായി എന്നുപറയാം. നിരവധി പേര് ഇൻഡിഗോ എയര്‍ലൈൻസിനെ വിമര്‍ശിച്ചുകൊണ്ട് കമന്റുകള്‍ പങ്കുവച്ചു പലരും തങ്ങളുടെ മോശം അനുഭവങ്ങളും കൂട്ടത്തില്‍ പങ്കുവച്ചു. എന്തായാലും സംഗതി ഏറെ ശ്രദ്ധേയമായതോടെ ഇൻഡിഗോ എയര്‍ലൈൻസ് മറുപടിയുമായി എത്തി.
ഇടയ്ക്ക് സീറ്റിലെ കുഷിനുകള്‍ ഇങ്ങനെ അടര്ന്നുപോകാമെന്നും അത് ജീവനക്കാര്‍ക്ക് തന്നെ തിരിച്ച് അവിടെ പിടിപ്പിക്കാൻ സാധിക്കുമെന്നും താങ്കല്ക്കുണ്ടായ അനുഭവം ഖേദകരമാണ്, ഉത്തരവാദിത്തപ്പെട്ട ടീമിനെ ഇക്കാര്യം അറിയിക്കുകയും വേണ്ടത് ചെയ്യുമെന്നുമായിരുന്നു എയര്‍ലൈൻസ് അറിയിച്ചത്.
മുമ്പ് സിനിമാതാരങ്ങളായ റാണ ദഗുബാട്ടി, പൂജ ഹെഗ്ഡേ എന്നിവരും ഇൻഡിഗോ എയര്‍ലൈൻസിന്റെ നിരുത്തരവാദിത്തപരമായ സമീപനത്തെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്. ഇതും ഏറെ ശ്രദ്ധേയമായിരുന്നു.
സുബ്രതിന്റെ പോസ്റ്റ്…
#Indigo !! #Flight 6E 6798 !! Seat no 10A ! Pune to Nagpur!!! Today’s status … Best way to increase profit 😢😢…Pathetic … pic.twitter.com/tcXHOT6Dr5
— Subrat Patnaik (@Subu_0212) November 25, 2023
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]