സുന്ദരമായ മനസുകൾ ഒന്നിക്കുമ്പോഴാണ് കാതൽ പോലുള്ള സിനിമകൾ ഉണ്ടാകുന്നതെന്ന് നടൻ സൂര്യ. സിനിമകളോടുളള സ്നേഹത്തിനും പ്രചോദനത്തിനും മമ്മൂട്ടി സാറിന് നന്ദി. സൂര്യ കാതലിന്റെ മുഴുവൻ ടീമിനും അഭിനന്ദനം അറിയിച്ചു. ജ്യോതിക ഓമനയായി എത്തി ജനഹൃദയങ്ങൾ കീഴടക്കി എന്നും നടൻ കൂട്ടിച്ചേർത്തു.(Actor Suriya about Kaathal the core)
സൂര്യയുടെ ഇൻസ്റ്റാഗ്രാം കുറിപ്പിന്റെ പൂര്‍ണരൂപം:
“സുന്ദരമായ മനസ്സുകൾ ഒന്നിക്കുമ്പോൾ, ‘കാതൽ ദ കോർ’ പോലുള്ള സിനിമകൾ നമുക്ക് ലഭിക്കും. എത്ര പുരോഗമനപരമായ സിനിമയാണിത്. ഈ ചിത്രം ഒരുക്കിയ മനോഹരമായ ടീമിന് അഭിനന്ദനങ്ങള്‍. നല്ല സിനിമകളോടുളള സ്നേഹത്തിനും പ്രചോദനത്തിനും മമ്മൂട്ടി സാറിന് നന്ദി.
ജിയോ ബേബിയുടെ നിശബ്ദമായ ചില ഷോട്ടുകള്‍ പോലും ഒരുപാട് സംസാരിച്ചു. ഈ ലോകം നമുക്ക് കാണിച്ചുതന്ന കാതലിന്റെ എഴുത്തുകാര്‍ ആദര്‍ശ് സുകുമാരനും പോള്‍സണ്‍ സ്കറിയയ്ക്കും അഭിനന്ദനങ്ങള്‍. പിന്നെ സ്നേഹം എന്തായിരിക്കുമെന്ന് കാണിച്ചുതന്ന് എല്ലാ ഹൃദയങ്ങളെയും കീഴടക്കിയ എന്റെ ഓമന ജ്യോതിക!!! അതിമനോഹരം”, എന്നാണ് സൂര്യ കുറിച്ചത്.
Story Highlights: Actor Suriya about Kaathal the core
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]