മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ സഞ്ജുവിന്റെ സമയം കഴിഞ്ഞിട്ടില്ലെന്ന് അടുത്തിടെയാണ് ഇന്ത്യയുടെ സെലക്ഷന് കമ്മിറ്റി ചെയര്മാന് അജിത് അഗാര്‍ക്കര്‍ വ്യക്തമാക്കിയത്. ടീമില്‍ ഉള്‍പ്പെടുത്താത്തതിനെ കുറിച്ച് സഞ്ജുവിനോട് സംസാരിച്ചിരുന്നുവെന്നും എന്തുകൊണ്ട് ടീമിലിടുന്നില്ലെന്നുള്ള കാരണം അദ്ദേഹത്തിന് വ്യക്തമാക്കി കൊടുത്തിണ്ടെന്നും അഗാര്‍ക്കര്‍ പറഞ്ഞിരുന്നു. ഓസ്ട്രേലിയക്കെതിരെ ടി20 പരമ്പരയില്‍ സഞ്ജു ഉണ്ടാവില്ലെന്ന് ഉറപ്പായതോടെ താരത്തെ വിജയ് ഹസാരെ ട്രോഫിക്കുള്ള കേരള ടീമിന്റെ ക്യാപ്റ്റനായി പ്രഖ്യാചിച്ചുന്നു.
സഞ്ജുവിന് കീഴില്‍ മൂന്ന് മത്സരങ്ങള്‍ കേരളം കളിച്ചു. ആദ്യ മത്സരത്തില്‍ സൗരാഷ്ട്രയെ മറികടന്ന കേരളം രണ്ടാം മത്സരത്തില്‍ മുംബൈയോട് പരാജയപ്പെട്ടു. എന്നാല്‍ ഇന്ന് നടന്ന മൂന്നാം മത്സരത്തില്‍ കേരളം ഒഡീഷയെ തോല്പ്പിക്കുകയുണ്ടായി. ടീം മികച്ച പ്രകടനം പുറത്തെടുക്കുമ്പോഴും സഞ്ജുവിന്റെ പ്രകടനം മെച്ചപ്പെടുന്നില്ലെന്നുള്ളതാണ് വസ്തുത. ആദ്യ മത്സരത്തില്‍ സൗരാഷ്ട്രക്കെതിരെ 30 റണ്‍സെടുത്താണ് സഞ്ജു മടങ്ങിയത്. മികച്ച തുടക്കം ലഭിച്ചിട്ടും മുതലാക്കാന്‍ സഞ്ജുവിന് സാധിച്ചില്ല. രണ്ടാം മത്സരത്തില്‍ മുംബൈക്കെതിരെ 55 റണ്‍സ് നേടാനും സഞ്ജുവിനായി. എന്നാല്‍ ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തണമെങ്കില്‍ ഈ പ്രകടനം മതിയാവില്ലെന്ന നിര്‍ദേശം ആരാധകര്‍ മുന്നോട്ടുവെക്കുന്നുണ്ട്. ഇന്ന് സൗരാഷ്ട്രക്കെതിരെ തീര്‍ത്തും സഞ്ജു നിരാശപ്പെടുത്തി.
മൂന്നാമനായി ക്രീസിലെത്തിയ താരം 15 റണ്‍സുമായി മടങ്ങി. കാര്യങ്ങളുടെ പോക്ക് ഇങ്ങനെയാണെങ്കില്‍ സഞ്ജു ഇനിയൊരിക്കലും ഇന്ത്യന്‍ ടീമിന്റെ പടിചവിട്ടില്ലെന്ന് വിമര്‍ശനം ഉയരുന്നു. അവിടെയയാണ് ഇന്ത്യയുടെ പുത്തന്‍ ഫിനിഷര്‍ റിങ്കു സിംഗിന്റെ പ്രകടനം മാതൃകയാക്കേണ്ടത്. ഇതുവരെ ഇന്ത്യക്ക് വേണ്ടി ഏഴ് ഇന്നിംഗ്സുകള്‍ മാത്രമാണ് റിങ്കു കളിച്ചത്. അതില്‍ ബാറ്റ് ചെയ്യാന്‍ കഴിഞ്ഞത് നാല് തവണ മാത്രം. ബാറ്റെടുത്തപ്പോഴെല്ലാം ഒരിക്കല്‍ മാത്രമാണ് റിങ്കുവിനെ പുറത്താക്കാനായത്. ഈ വര്‍ഷം അയര്‍ലന്‍ഡിനെതിരെ 38 റണ്‍സെടുത്തിരിക്കെ റിങ്കു മടങ്ങുകയായിരുന്നു. പിന്നീട് ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റില്‍ നേപ്പാളിനെതിരെ പുറത്താവാതെ 37 റണ്‍സ് നേടി. തുടര്‍ന്ന് ബാറ്റ് ചെയ്യാന്‍ അവസരം ലഭിക്കുന്ന ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പയിലാണ്.
ആദ്യ ടി20യില്‍ 20 റണ്‍സുമായി പുറത്താവാതെ നിന്നു താരം. രണ്ടാം ടി20യില്‍ ഒമ്പത് പന്തില്‍ പുറത്താവാതെ നേടിയത് 31 റണ്‍സ്. കിട്ടുന്ന അവസരം മുതലെടുക്കുകയാണ് റിങ്കു ചെയ്യുന്നത്. മറുവശത്ത് സഞ്ജുവാകെട്ട ആഭ്യന്തര ക്രിക്കറ്റിലും ഫോം കണ്ടെത്താന്‍ സാധിക്കാതെ ബുദ്ധിമുട്ടുന്നു.
Last Updated Nov 27, 2023, 5:45 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]