തിരുവനന്തപുരം :കാർഷിക സർവകലാശാലാ ഫീസ് വർധനവിൽപ്രതിഷേധിച്ച് കാർഷിക സർവകലാശാല വൈസ് ചാൻസലർ ബി അശോകന്റെ വീട്ടിലേക്ക്എസ്എഫ്ഐ പ്രവർത്തകർ രാത്രി പ്രതിഷേധം നടത്തി. ബാരിക്കേഡ് ചാടിക്കടന്ന പ്രവർത്തകരെ പോലീസുകാർ പിടിച്ചു മാറ്റാൻ ശ്രമിച്ചതോടെ സ്ഥലത്ത് സംഘർഷം ഉണ്ടായി.
ഇതോടെ പ്രവർത്തകർ റോഡിൽ കുത്തിയിരുന്നു പ്രതിഷേധിച്ചു. കാർഷിക സർവകലാശാലാ ഫീസ് വർധനവിൽ പ്രതിഷേധിച്ച് എസ്എഫ്ഐ നടത്തിയ മാർച്ചിൽ സംഘർഷം. ബാരിക്കേഡ് മറികടക്കാനുള്ള ശ്രമത്തിനിടെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.
സംസ്ഥാന പ്രസിഡന്റ് എം.ശിവപ്രസാദിന്റെ നേതൃത്വത്തിൽ പൊലീസിന്റെ ഷീൽഡ് ബലമായി പിടിച്ചു വാങ്ങിയാണ് ജലപീരങ്കിയെ പ്രതിരോധിച്ചത്. ജലപീരങ്കി വാഹനത്തിന്റെ ഓപ്പറേറ്റർക്ക് നേരെ ശിവപ്രസാദ് ആക്രോശിക്കുകയും ചെയ്തു.
രണ്ടു മണിക്കൂർ നേരം സർവ്വകലാശാലയുടെ മൂന്നു ഗേറ്റുകളും പ്രവർത്തകർ ഉപരോധിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

