കോഴിക്കോട്: മഴയില്‍ റോഡില്‍ തെന്നിവീണ ബൈക്ക് യാത്രികനെ എതിരെ വന്ന ലോറി ഇടിച്ചു. കോഴിക്കോട് പേരാമ്പ്ര ചാലിക്കരയിലാണ് ഇന്ന് രാവിലെ ഏഴോടെ അപകടമുണ്ടായത്.
കാവുന്തറ ചെല്ലട്ടന്കണ്ടി മുഹമ്മദ് റിന്‍ഷാദ് (22)നാണ് പരിക്കേറ്റത്. സാരമായി പരിക്കേറ്റ യുവാവിനെ മൊടക്കല്ലൂരിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
നടുവണ്ണൂരിലെ സൂര്യ ഡ്രൈവിംഗ് സ്കൂളിലെ ഇന്സ്ട്രക്ടറാണ് റിന്‍ഷാദ്. ചാലിക്കര ഒലീവിയ ഹോട്ടലിന് സമീപമാണ് അപകടം.
രാവിലെ മുതല്‍ ആരംഭിച്ച മഴയെ തുടര്‍ന്ന് റോഡ് നനഞ്ഞിരുന്നു. ഇതുവഴി വന്ന റിന്‍ഷാദ് നിയന്ത്രണം നഷ്ടപ്പെട്ട് റോഡില്‍ തെന്നി വീണു.
കോഴികളെ കൊണ്ടുപോകുന്ന ലോറിയാണ് ബൈക്കില്‍ ഇടിച്ചത്. ലോഡ് ഇറക്കിയ ശേഷം നടുവണ്ണൂര്‍ ഭാഗത്തേക്ക് തിരിച്ചു പോവുകയായിരുന്നു ലോറി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

