ബിഗ് ബോസിൽ അക്ബറും നെവിനും തമ്മിൽ ഒത്തുകളി; പണച്ചെക്ക് അക്ബറിന് കൈമാറി, വിമർശനവുമായി പ്രേക്ഷകർ ബിഗ് ബോസ് മലയാളത്തിലെ മുൻ സീസണുകളിൽ നിന്ന് വ്യത്യസ്തമായാണ് ഇത്തവണത്തെ മണി ബോക്സ് ടാസ്ക് അവതരിപ്പിച്ചിരിക്കുന്നത്. ഏറെ പുതുമകളോടെയാണ് ഈ ടാസ്ക് എത്തിയത്.
ആക്ടിവിറ്റി ഏരിയയിൽ ഇടിയുടെയും മഴയുടെയും ശബ്ദം കേൾക്കുമ്പോൾ മത്സരാർത്ഥികൾക്ക് പരമാവധി പണം ശേഖരിക്കാനുള്ള അവസരമുണ്ട്. എന്നാൽ ഇങ്ങനെ നേടുന്ന തുക ഷോയിലെ വിജയിക്ക് ലഭിക്കുന്ന സമ്മാനത്തുകയിൽ നിന്ന് കുറയ്ക്കും എന്നതാണ് ടാസ്ക്കിലെ പ്രധാന നിയമം.
എന്നാൽ, മോഹൻലാൽ നൽകിയ ശിക്ഷയുടെ ഭാഗമായി നെവിന് മണി ബോക്സ് ടാസ്കിൽ പങ്കെടുക്കാൻ കഴിയില്ലെന്ന് ബിഗ് ബോസ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഈ നിർദ്ദേശം അവഗണിച്ച് നെവിൻ ടാസ്കിൽ പങ്കെടുത്തു.
ബിഗ് ബോസ് പണം വിതറിയപ്പോൾ മറ്റ് മത്സരാർത്ഥികൾക്കൊപ്പം നെവിനും അത് ശേഖരിക്കാനായി മുന്നോട്ട് വന്നു. തുടർന്ന് താൻ ശേഖരിച്ച പണം നെവിൻ, സഹമത്സരാർത്ഥികളായ അനീഷ്, അക്ബർ, ആദില, നൂറ, അനുമോൾ എന്നിവർക്ക് വീതിച്ചു നൽകി.
നെവിന്റെ ഈ പ്രവൃത്തി പ്രേക്ഷകർക്കിടയിൽ വലിയ വിമർശനത്തിന് ഇടയാക്കിയിട്ടുണ്ട്. ഇതിനുപിന്നാലെ, സ്റ്റോർ റൂമിൽ നിന്ന് അപ്രതീക്ഷിതമായി 15,000 രൂപയുടെ ഒരു ചെക്ക് നെവിന് ലഭിച്ചു.
ഈ ചെക്ക് നെവിൻ തന്ത്രപൂർവ്വം കൈക്കലാക്കുകയും പിന്നീട് അക്ബറിന് കൈമാറുകയുമായിരുന്നു. ഷോയിൽ നിന്ന് പുറത്തിറങ്ങിയ ശേഷം ഈ തുക തിരികെ നൽകാമെന്ന് അക്ബർ നെവിന് ഉറപ്പ് നൽകിയിട്ടുണ്ട്.
ഇരുവരും തമ്മിലുള്ള ഈ ഒത്തുകളിക്കെതിരെയാണ് പ്രേക്ഷകർ രംഗത്തെത്തിയിരിക്കുന്നത്. നിയമലംഘനം നടത്തിയവർക്കെതിരെ സഹമത്സരാർത്ഥികൾ പരാതി നൽകണമെന്ന ആവശ്യം സോഷ്യൽ മീഡിയയിൽ ശക്തമായി ഉയരുന്നുണ്ട്.
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

