
കോഴിക്കോട്: കോഴിക്കോട് ബാലുശ്ശേരിയിൽ സദാചാര ഗുണ്ടായിസമെന്ന് പരാതി. ബന്ധുവുമായി സംസാരിക്കുന്നത് ചോദ്യം ചെയ്തെത്തിയ സംഘം മര്‍ദിച്ചുവെന്നാണ് പരാതി ഉയര്‍ന്നത്. പ്ലസ് വൺ വിദ്യാർത്ഥിനിയാണ് പൊലീസില്‍ പരാതി നൽകിയത്. കസിൻ സഹോദരനോട് സംസാരിച്ചതിന് കുറച്ചാളുകൾ അസഭ്യം പറഞ്ഞെന്നും മർദ്ദിച്ചെന്നുമാണ് പരാതി. ഇന്ന് വൈകിട്ട് സ്കൂൾ വിട്ട ശേഷം ആയിരുന്നു സംഭവം. വിദ്യാർത്ഥിനി ബാലുശ്ശേരി പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]