
സ്ത്രീകൾക്കും കുട്ടികൾക്കുമുള്ള ആരോഗ്യ പരിരക്ഷാ പദ്ധതി അവതരിപ്പിച്ച് നിത അംബാനി. റിലയൻസ് ഫൗണ്ടേഷൻ്റെ സ്ഥാപകയും ചെയർപേഴ്സണുമായ നിത അംബാനി, സർ എച്ച് എൻ റിലയൻസ് ഫൗണ്ടേഷൻ ഹോസ്പിറ്റലിൻ്റെ വാർഷികത്തോടനുബന്ധിച്ചാണ് പ്രഖ്യാപനം നടത്തിയിരിക്കുന്നത്. കുട്ടികൾ, കൗമാരപ്രായക്കാരായ പെൺകുട്ടികൾ, സ്ത്രീകൾ എന്നിവരെ പരിശോധിക്കുന്നതിനും ചികിത്സിക്കുന്നതിനുമായി അവതരിപ്പിച്ചതാണ് ഈ പദ്ധതി.
ജന്മനാ ഹൃദ്രോഗമുള്ള 50,000 കുട്ടികൾക്ക് സൗജന്യ പരിശോധനയും ചികിത്സയും, സ്തനാർബുദവും അർബുദവും ബാധിച്ച 50,000 സ്ത്രീകൾക്ക് സൗജന്യ പരിശോധനയും ചികിത്സയും പദ്ധതി വാഗ്ദാനം ചെയ്യുന്നു. ഒപ്പം, കൗമാരപ്രായക്കാരായ 10,000 പെൺകുട്ടികൾക്ക് സൗജന്യ ഗർഭാശയ കാൻസർ വാക്സിനേഷനും നൽകുമെന്ന് റിലയൻസ് ഇൻഡസ്ട്രീസ് അറിയിച്ചിട്ടുണ്ട്.
സർ എച്ച് എൻ റിലയൻസ് ഫൗണ്ടേഷൻ ഹോസ്പിറ്റലിന്റെ പത്താം വാർഷിക ആഘോഷമാണ് നടക്കുന്നത്. കഴിഞ്ഞ പത്ത് വർഷത്തിനുള്ളിൽ ഒന്നര ലക്ഷത്തിലധികം കുട്ടികൾ ഉൾപ്പെടെ 2.75 ദശലക്ഷം പേർക്ക് ആശുപത്രി ഭക്ഷണം നൽകിയിട്ടുണ്ടെന്ന് റിലയൻസിന്റെ റിപ്പോർട്ടിൽ പറയുന്നു. 500-ലധികം അവയവമാറ്റ ശസ്ത്രക്രിയകൾ നടത്തിയ ആശുപത്രിക്ക് 24 മണിക്കൂറിനുള്ളിൽ 6 അവയവങ്ങൾ മാറ്റിവച്ചതിൻ്റെ റെക്കോർഡും സ്വന്തമാണ്.
നിത അംബാനിയുടെ നേതൃത്വത്തിലുള്ള റിലയൻസ് ഫൗണ്ടേഷനാണ് സർ എച്ച്എൻ റിലയൻസ് ഫൗണ്ടേഷൻ ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെന്റർ നിയന്ത്രിക്കുന്നത്. മുംബൈയിലെ ഗിർഗാവ് പ്രദേശത്ത് സ്ഥിതി ചെയ്യുന്ന സർ എച്ച്എൻ റിലയൻസ് ഫൗണ്ടേഷൻ ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെന്റർ 1925-ൽ ഗോർദ്ധൻദാസ് ഭഗവാൻദാസ് നരോത്തംദാസ് സ്ഥാപിച്ചതാണ്, പിന്നീട് ഇത് 2014-ൽ നവീകരിക്കുകയുണ്ടായി.
മുംബൈക്കാരുടെ ജനകീയ ആശുപത്രിയെ അവർ ഹർക്കിസോണ്ടാസ് ഹോസ്പിറ്റൽ എന്നും റിലയൻസ് ഹോസ്പിറ്റൽ എന്നും പേരിട്ട വിളിക്കുന്നു. ഹോസ്പിറ്റലിന്റെ സ്ഥാപകനായ ഗോർദ്ധൻദാസ് ഭഗവാൻദാസ് നരോത്തംദാസ് ഒരു ഫിസിഷ്യനും സാമൂഹിക പ്രവർത്തകനുമായിരുന്നു. സർ എച്ച്എൻ റിലയൻസ് ഫൗണ്ടേഷൻ ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെന്ററിന് അടിത്തറ പാകിയത് ലേഡി വില്ലിംഗ്ഡൺ ആണ്. 1925-ൽ നിർമ്മാണം പൂർത്തിയായപ്പോൾ ബോംബെ ഗവർണറായിരുന്ന ലെസ്ലി വിൽസൺ ആശുപത്രി ഉദ്ഘാടനം ചെയ്തു.
2006-ൽ റിലയൻസ് ഫൗണ്ടേഷൻ ഈ ആശുപത്രി ഏറ്റെടുക്കുകയും 2011-ൽ ഇതിന്റെ നവീകരണം ആരംഭിക്കുകയും ചെയ്തു. നവീകരിച്ച ശേഷം, ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി 2014 ഒക്ടോബർ 25-ന് സർ എച്ച്എൻ റിലയൻസ് ഫൗണ്ടേഷൻ ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെന്റർ ഉദ്ഘാടനം ചെയ്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]