
അമ്പരപ്പിക്കുന്നതും, രസകരമായതും, അപൂർവമായതുമായ അനുഭവങ്ങളൊക്കെ ആളുകൾ ഷെയർ ചെയ്യുന്ന ഒരു സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമാണ് റെഡ്ഡിറ്റ്. അടുത്തിടെ അതിൽ ഒരാൾ പങ്കുവച്ച ഒരു പോസ്റ്റ് വളരെയേറെ ശ്രദ്ധിക്കപ്പെടുകയുണ്ടായി. തന്റെ ബെംഗളൂരുവിലെ വീട്ടിലെ കുക്കിന് വീട്ടിൽ ഒരു കുക്കും വീട്ടുജോലിക്ക് ഒരാളും ഉണ്ടെന്നായിരുന്നു പോസ്റ്റിൽ പറയുന്നത്.
എങ്ങനെയാണ് ഇക്കാര്യം താൻ അറിഞ്ഞത് എന്നും പോസ്റ്റിൽ വിശദീകരിക്കുന്നുണ്ട്. താൻ തന്റെ കുക്കിനോട് വീട് വൃത്തിയാക്കാൻ ഒരാളെ കിട്ടുമോ എന്ന് അന്വേഷിച്ചു. ഉണ്ട് എന്നായിരുന്നു കുക്കിന്റെ മറുപടി. പക്ഷേ, 3000 രൂപ കൊടുക്കേണ്ടി വരും എന്നും കുക്ക് പറഞ്ഞു. എന്നാൽ, തന്റെ വീട്ടിൽ നേരത്തെ വൃത്തിയാക്കാൻ വന്നിരുന്നയാൾക്ക് 2000 രൂപ നൽകിയാൽ മതിയായിരുന്നു എന്ന് താൻ തിരിച്ചു പറഞ്ഞു. അപ്പോഴാണ്, ‘ഇത് 2bhk അല്ലേ? തന്റെ ഒറ്റമുറി വീടിന് താൻ 2000 രൂപ നൽകുന്നുണ്ട്’ എന്ന് കുക്ക് പറഞ്ഞത്.
മാത്രമല്ല, ‘തന്റെ വീട്ടിൽ ഭക്ഷണം പാകം ചെയ്യാൻ വരുന്നയാൾക്ക് 2500 രൂപ നൽകുന്നുണ്ട്’ എന്നും കുക്ക് പറഞ്ഞത്രെ. അപ്പോഴാണ് തന്റെ കുക്കിന്റെ വീട്ടിൽ പാചകത്തിന് മറ്റൊരു കുക്കുള്ള കാര്യം ഇയാൾ അറിയുന്നത്.
താൻ ഞെട്ടിപ്പോയി, താൻ ഒരു 1000 രൂപയ്ക്ക് വേണ്ടി വിലപേശുന്നു, എന്നാൽ തന്റെ കുക്ക് മനസോടെ 1bhk യ്ക്ക് കൂടുതൽ പണം നൽകുന്നു എന്നാണ് പോസ്റ്റിൽ പറയുന്നത്.
Posts from the bangalore
community on Reddit
നിരവധിപ്പേരാണ് ഈ പോസ്റ്റിന് കമന്റുകളുമായി എത്തിയത്. ‘കുക്കിന്റെ കുക്കിന് ഇനി വേറെ ഒരു കുക്കുണ്ടോ’ എന്നായിരുന്നു ഒരുപാട് പേർ കമന്റിൽ ചോദിച്ചത്. ‘കുക്കിന് ചിലപ്പോൾ കുക്കുകളെ നൽകുന്ന ബിസിനസ് ആയിരിക്കാം’ എന്നാണ് മറ്റൊരാൾ കമന്റ് നൽകിയത്. എന്തായാലും, ഒരു ജോലിയേയും വില കുറച്ച് കാണണ്ട. ഇങ്ങനെ അധ്വാനിച്ച്, അഭിമാനത്തോടെ ജീവിക്കാനുള്ള, നല്ല സമ്പാദ്യമുണ്ടാക്കുന്ന അനേകങ്ങളുണ്ട് എന്ന് കമന്റ് നൽകിയവരും ഉണ്ട്.
ഹോട്ടൽ വെയിട്രസായ യുവതിയുടെ വിചിത്രമായ ഫോബിയ, ഇങ്ങനെയാണെങ്കിൽ ഈ ജോലി എങ്ങനെ ചെയ്യുമെന്ന് സോഷ്യൽമീഡിയ
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]