
തിരുവനന്തപുരം: പൂരം കലക്കലിൽ മുഖ്യമന്ത്രി വാർത്താക്കുറിപ്പ് ഇറക്കിയത് മാധ്യമപ്രവർത്തകർ ചോദിക്കും എന്നത് കൊണ്ടാണെന്ന് കോൺഗ്രസ് നേതാവ് കെ.മുരളീധരൻ. മുന്നണിയിലെ ഘടക കക്ഷികളെ പോലും തൃപ്തിപ്പെടുത്താൻ മുഖ്യമന്ത്രിക്ക് ആകുന്നില്ല. വെടിക്കെട്ട് മുഖ്യമന്ത്രി കണ്ടിട്ടുണ്ടോയെന്നും താമസിച്ചാൽ മാറ്റിവെച്ചു നടത്താൻ സർക്കാർ ഓഫീസിലെ പരിപാടിയാണോ വെടിക്കെട്ടെന്നും അദ്ദേഹം ചോദിച്ചു.
സംഘപരിവാറിനെയും കോൺഗ്രസിനെയും മുഖ്യമന്ത്രി കൂട്ടിക്കുഴച്ചല്ലോയെന്ന് പറഞ്ഞ അദ്ദേഹം കോൺഗ്രസിന് മുഖ്യമന്ത്രിയുടെ സർട്ടിഫിക്കറ്റ് ആവശ്യമില്ലെന്നും പറഞ്ഞു. അധികാരം നഷ്ടപ്പെട്ടാലും പൂരം കലങ്ങിയതിനെ കുറിച്ച് മുഖ്യമന്ത്രിക്ക് മറുപടി പറയേണ്ടിവരും. സിപിഐക്ക് അധികാര കളയാനും വയ്യ, പൂരത്തിന്റെ കാര്യം പറയാതിരിക്കാനും വയ്യെന്ന സ്ഥിതിയാണ്. ജനവികാരം എതിരാകാതിരിക്കാനാണ് സിപിഐ ഈ കളി കളിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
തൃശ്ശൂർ പൂരത്തിൻ്റെ സുരക്ഷാ കാര്യങ്ങൾ നേരത്തെ ചർച്ച ചെയ്ത് തീരുമാനിച്ചിട്ടും എങ്ങനെയാണ് അട്ടിമറി ഉണ്ടായതെന്ന് മുരളീധരൻ ചോദിച്ചു. പൂരത്തിനിടെ ആചാരഭംഗമാണ് ഉണ്ടായത്. എല്ലാവരും നടന്നാണ് അങ്ങോട്ട് കയറിയത്. പിന്നെ സുരേഷ് ഗോപിക്ക് എങ്ങനെ വാഹനത്തിൽ കയറാൻ പറ്റി? അത്രയും നേരം ചീറി നിന്ന പോലീസ് എവിടെപ്പോയെന്നും അദ്ദേഹം ചോദിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]