
.news-body p a {width: auto;float: none;}
തിരുവനന്തപുരം: പാലക്കാട് ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉയരുന്ന വിഷയത്തിൽ പ്രതികരണവുമായി കോൺഗ്രസ് നേതാവ് കെ മുരളീധരൻ. ഷാഫി പറമ്പിലിന്റെ നോമിനിയാണ് രാഹുൽ മാങ്കൂട്ടത്തിൽ എന്ന് കെ സുധാകരൻ പറഞ്ഞെങ്കിൽ അത് ശരിയായിരിക്കുമെന്നാണ് മുരളീധരൻ പറഞ്ഞത്. തൃശൂർ പൂരം അലങ്കോലപ്പെട്ടതുമായി ബന്ധപ്പെട്ട വിഷയത്തിലും അദ്ദേഹം പ്രതികരിച്ചു.
മുരളീധരന്റെ വാക്കുകൾ:
ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തിൽ എന്നെക്കാൾ മികച്ചവരാണ് പാർട്ടിയിലെ മറ്റ് നേതാക്കൾ. അവരെല്ലാം ഇപ്പോൾ കെ മുരളീധരനെക്കാളും മേലെയാണ്. ഷാഫി പറമ്പിലിന്റെ നോമിനിയാണ് രാഹുൽ മാങ്കൂട്ടത്തിൽ എന്ന് കെ സുധാകരൻ പറഞ്ഞെങ്കിൽ അത് ശരിയായിരിക്കും. ചെറുപ്പക്കാർക്കായി മാറിക്കൊടുക്കുന്നു. 2026ൽ നിയമസഭയിൽ മത്സരിക്കാനില്.
തോൽവി മുന്നിൽക്കാണുന്ന തിരഞ്ഞെടുപ്പാണെങ്കിൽ പാർട്ടി എന്നെ തീർച്ചയായും മത്സരിപ്പിക്കും. എല്ലാവരും പറയുന്നത് കേട്ട് എടുത്തുചാടാനില്ല. സ്വരം നന്നാകുമ്പോൾ പാട്ട് നിർത്തണം. നോമിനി രാഷ്ട്രീയം ഗുണം ചെയ്യില്ല. നേമത്തും തൃശൂരും പോലെ ഇനി മത്സരിക്കാനില്ല. പാലക്കാട് മത്സരിക്കാൻ താൽപ്പര്യമില്ലായിരുന്നു. കെപിസിസി നേതൃത്വത്തിൽ നിന്ന് ആരും പാലക്കാട് മത്സരിക്കാൻ ആവശ്യപ്പെടില്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഉപതിരഞ്ഞെടുപ്പിൽ പാലക്കാട് ബിജെപിയെ ജയിപ്പിക്കാനാണ് മുഖ്യമന്ത്രിക്ക് അജണ്ട. പൂരം കലങ്ങി എന്നാണ് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞത്. അതിന് വിരുദ്ധമായാണ് അദ്ദേഹം കോഴിക്കോട് പറഞ്ഞത്. എന്തിനാണ് മുഖ്യമന്ത്രി വാക്ക് മാറ്റിയത്. പൂരം കലക്കിയതിൽ ജുഡീഷ്യൽ അന്വേഷണം വേണം. പൂരം വീണ്ടും ചർച്ചയാക്കിയത് സിപിഎം – ബിജെപി ഡീലിന്റെ ഭാഗമാണ്. ലോക്സഭക്ക് പിന്നാലെ നിയമസഭയിൽ ബിജെപിക്ക് അക്കൗണ്ട് തുറക്കാനുള്ള അവസരം മുഖ്യമന്ത്രി ഉണ്ടാക്കുകയാണ്. നേമത്ത് ബിജെപിയുടെ അക്കൗണ്ട് പൂട്ടിച്ചത് ഞാനാണ്. ഞാൻ 36,000 വോട്ട് പിടിച്ചതുകൊണ്ടാണ് ബിജെപി വിജയിക്കാതിരുന്നത്.