
.news-body p a {width: auto;float: none;} അബുദാബി: യുഎഇയിൽ ദീർഘകാല താമസം, നികുതി രഹിത വരുമാനം, ലോകോത്തര ജീവിത നിലവാരം എന്നിവ വാഗ്ദാനം ചെയ്യുന്ന ഒന്നാണ് യുഎഇ ഗോൾഡൻ വിസ. ഇപ്പോഴിതാ 30,000 ദിർഹമിന് മുകളിൽ (ഏകദേശം ആറ് ലക്ഷം രൂപ) ശമ്പളമുള്ള ബിരുദധാരികൾക്ക് ഗോൾഡൻ വിസ വാഗ്ദാനം ചെയ്യുകയാണ് യുഎഇ.
മാനവ വിഭവശേഷി മന്ത്രാലയം 1,2 തൊഴിൽ തലങ്ങളായി തരംതിരിച്ചിട്ടുള്ള തൊഴിലുകളിലൊന്നിൽ എംപ്ളോയ്മെന്റ് കരാർ ഉള്ളവർക്കാണ് പുതിയ പ്രഖ്യാപന പ്രകാരം ഗോൾഡൻ വിസ ലഭിക്കുക. ഒന്നാം തൊഴിൽ തലത്തിലെ തൊഴിലുകൾ: മാനേജർ, ബിസിനസ് എക്സിക്യൂട്ടീവ് രണ്ടാം തൊഴിൽ തലത്തിലെ തൊഴിലുകൾ: സയൻസ്, എഞ്ചിനീയറിംഗ്, ആരോഗ്യം, വിദ്യാഭ്യാസം, ബിസിനസ്, മാനേജ്മെന്റ്, ഇൻഫർമേഷൻ ടെക്നോളജി, നിയമം, സോഷ്യോളജി, സംസ്കാരം എന്നീ മേഖലകളിൽ പ്രവർത്തിക്കുന്നവർ.
ആവശ്യമായ രേഖകൾ
മെയിൻലാൻഡ് കമ്പനിയിൽ ജോലി ചെയ്യുന്ന പ്രവാസിയാണെങ്കിൽ തൊഴിൽ കരാർ ആവശ്യമാണ്. ഇതിൽ വരുമാനം 30,000 ദിർഹമോ അതിന് മുകളിലോ ആണെന്ന് കാണിച്ചിരിക്കണം.
ഫ്രീ സോൺ കമ്പനിയിലെ തൊഴിലാളിയാണെങ്കിൽ സാലറി സർട്ടിഫിക്കേറ്റ് വേണം.
ആറുമാസത്തെ ബാങ്ക് സ്റ്റേറ്റ്മെന്റുകൾ
സാക്ഷ്യപ്പെടുത്തിയ ബിരുദ സർട്ടിഫിക്കറ്റ്.
അപേക്ഷകരുടെ മാതൃരാജ്യത്തെ യുഎഇ എംബസിയും യുഎഇയിലെ വിദേശകാര്യ മന്ത്രാലയവും സാക്ഷ്യപ്പെടുത്തിയിരിക്കണം.
തൊഴിലാളിക്ക് ഗോൾഡൻ വിസ ലഭിക്കാൻ എതിർപ്പില്ലെന്ന് കാണിച്ച് തൊഴിൽ സ്ഥാപനം നൽകുന്ന എൻഒസി സർട്ടിഫിക്കറ്റ്
പ്രത്യേക മന്ത്രാലയങ്ങളിൽ നിന്ന് നൽകുന്ന ഗോൾഡൻ വിസ നോമിനേഷൻ ലെറ്ററുകൾ.
തൊഴിലാളിയുടെയും കുടുംബത്തിന്റെയും ആരോഗ്യ ഇൻഷുറൻസ് രേഖകൾ
പാസ്പോർട്ട്, പാസ്പോർസ് സൈസ് ഫോട്ടോ
അപേക്ഷിക്കാനുള്ള മാർഗങ്ങൾ
ദുബായിലുള്ളവർക്ക് https://www.gdrfad.gov.ae/en/services/2e7da546-f815-11eb-0320-0050569629e8 എന്ന ഔദ്യോഗിക വെബ്സൈറ്റിലൂടെയോ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജിഡിആർഎഫ്എ) സ്മാർട്ട് ആപ്ലിക്കേഷൻ വഴിയോ അപേക്ഷിക്കാം.
കസ്റ്റമർ ഹാപ്പിനസ് സെന്ററുകൾ
അമേർ സർവീസ് സെന്റർ
ഐസിപി വെബ്സൈറ്റ് – https://icp.gov.ae/en/
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]