
കൽപ്പറ്റ: ന്യൂനപക്ഷങ്ങൾക്കെതിരെ രാജ്യത്ത് ആക്രമണം നടക്കുന്നുവെന്നും ഭരണഘടനയെ അട്ടിമറിക്കാനും ശ്രമം നടക്കുന്നതായും വയനാട്ടിലെ കോൺഗ്രസ് സ്ഥാനാർത്ഥി പ്രിയങ്ക ഗാന്ധി. വയനാടിന്റെ സ്നേഹത്തിന് കടപ്പാടെന്ന് പറഞ്ഞു തുടങ്ങിയ പ്രിയങ്ക വയനാട്ടിലെത്തിയപ്പോൾ ത്രേസ്യയെ കണ്ട അനുഭവവും പങ്കുവെച്ചു. തന്റെ അമ്മയും ത്രേസ്യയും ആലിംഗനം ചെയ്തത് ഒരുപോലെയാണെന്ന് തോന്നിയെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. നാമ നിർദേശ പത്രിക നൽകിയതിന് ശേഷമാണ് പ്രിയങ്ക ഇന്ന് വയനാട്ടിലെത്തിയത്.
മനുഷ്യൻ അത്യാഗ്രഹത്തോടെ പെരുമാറുന്നത് വയനാട്ടിൽ കണ്ടില്ല. വയനാട്ടിലെ ജനങ്ങൾ പോരാട്ടത്തിന്റെ ചരിത്രം ഉള്ളവരാണ്. വയനാട് മനോഹരമായ ഭൂമിയാണ്. തുല്യത, സാമൂഹ്യ നീതി എന്നിവയിൽ മുന്നിൽ നിൽക്കുന്നു. ശ്രീനാരായണ ഗുരുവിന്റെ പാത പിന്തുടരുന്നവരാണ്. വയനാട്ടിന്റെ ജനപ്രതിനിധി എന്ന നിലയിൽ രാജ്യത്തെ ഏറ്റവും അഭിമാനമുള്ള വ്യക്തിയായി ഞാൻ മാറുമെന്നും പ്രിയങ്ക പറഞ്ഞു.
കത്ത് വിവാദം ശ്രദ്ധിക്കേണ്ടതില്ല; മുന്നോട്ട് പോവാൻ സ്ഥാനാർത്ഥിക്ക് നിർദേശം, എതിരാളികളെ അവഗണിക്കാൻ കോൺഗ്രസ്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]