
.news-body p a {width: auto;float: none;}
പാലക്കാട്: കേരളത്തിന്റെ മന:സാക്ഷിയെ ഞെട്ടിച്ച ദുരഭിമാനക്കൊല, പാലക്കാട് തേങ്കുറിശി അനീഷ് വധക്കേസിൽ പ്രതികൾക്ക് ജീവപര്യന്തം തടവ് ശിക്ഷവിധിച്ച് കോടതി. ഉത്തരേന്ത്യയിലും തമിഴ്നാട്ടിലും അടിക്കടി റിപ്പോർട്ട് ചെയ്തിരുന്ന ദുരഭിമാന കൊലകൾ കേരളത്തിലും സംഭവിക്കുന്നു എന്നത് ഈ സംഭവത്തോടെ മലയാളികളെ ഞെട്ടിപ്പിച്ചിരുന്നു. ജാതീയതയുടെ ദുരഭിമാനമാണ് അന്ന് 19 വയസുകാരിയായ ഹരിതയുടെ താലിയറുത്തത്. സ്കൂൾ കാലം മുതൽ ഹരിതയും അനീഷും പ്രണയത്തിലായിരുന്നു. പെയിന്റ് ജോലിക്കാരനായ അനീഷ് കൊല്ലൻ സമുദായത്തിൽപ്പെട്ടയാളാണ്. ഹരിതയാകട്ടെ പിള്ള സമുദായത്തിൽപ്പെട്ടതും. ജാതിയുടെയും സമ്പത്തിന്റെയും അന്തരം ഹരിതയുടെ വീട്ടുകാരെ അസ്വസ്ഥമാക്കി.
വീട്ടുകാർ മറ്റൊരു വിവാഹം ആലോചിക്കുകയും വാക്കാൽ നിശ്ചയിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ഹരിത അനീഷിനൊപ്പം പുതിയ ജീവിതം തേടിപ്പോയത്. 2020 സെപ്റ്റബംർ 27ന് രജിസ്റ്റർ ചെയ്ത് അനീഷ് ഹരിതയെ ജീവിത സഖിയാക്കി. കൺമുന്നിൽ താഴ്ന്ന ജാതിക്കാരനുമൊത്ത് മകൾ ജീവിക്കുന്നത് വീട്ടുകാരെ കൂടുതൽ അസ്വസ്ഥമാക്കി. വിവാഹശേഷം അച്ഛൻ പ്രഭുകുമാറും അമ്മാവൻ സുരേഷും അനീഷിന്റെ വീട്ടിലെത്തി പല തവണ ഭീഷണിപ്പെടുത്തി. ’90 ദിവസം പോലും നിങ്ങളെ ഒരുമിച്ച് ജീവിക്കാൻ അനുവദിക്കില്ല’ എന്നായിരുന്നു ഭീഷണി. തുടർന്ന് ഹരിതയും അനീഷും പുറത്തിറങ്ങാൻ പോലും ഭയന്ന നാളുകളായിരുന്നു പിന്നീട് ഉണ്ടായത്. വിവാഹം കഴിഞ്ഞ് കൃത്യം 88ാം ദിവസം ഹരിതയുടെ അച്ഛന്റെയും അമ്മാവന്റെയും കൊലക്കത്തിക്ക് അനീഷ് ഇരയായി.
ഡിസംബർ 25 ക്രിസ്തുമസ് ദിനത്തിൽ അനീഷിന്റെ കുടുംബത്തിൽ ധനു പത്തിനോനുബന്ധിച്ച് പൂജ നടന്നിരുന്നു. ഇതിന് ശേഷം വൈകിട്ട് അഞ്ചേമുക്കാലോടെ അനീഷും സഹോദരൻ അരുണും ബൈക്കിൽ മനാംകുളമ്പിലേക്ക് പോയപ്പോഴായിരുന്നു ആക്രമണം. ബൈക്കു നിറുത്തി അരുൺ സ്കൂളിന് സമീപത്തെ കടയിൽ സോഡ കുടിക്കാൻ പോയപ്പോഴാണ് അവിടെ നിന്നിരുന്ന പ്രതികൾ അനീഷുമായി വാക്കേറ്റത്തിൽ ഏർപ്പെട്ടതും ആക്രമിച്ചതും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കൈയിൽ കരുതിയ കത്തിയും വാഹനത്തിന്റെ ലിവറും ഉപയോഗിച്ച് അനീഷിനെ വകവരുത്തുകയായിരുന്നു. പ്രഭുകുമാർ അനീഷിന്റെ തുടകളിൽ ആഴത്തിൽ കുത്തി പരിക്കേൽപ്പിച്ചു. സുരേഷ് ലിവറുപയോഗിച്ച് മർദ്ദിക്കുകയും കഴുത്ത് ഞെരുക്കുകയും ചെയ്തു. മർദ്ദനത്തിൽ വാരിയെല്ലുകൾ തകർന്നു. ഈ സമയം തടയാൻ ശ്രമിച്ച അരുണിനെയും ആക്രമിച്ചതോടെ അയാൾ ഓടിരക്ഷപ്പെട്ടു. നിലവിളികേട്ട് വന്ന നാട്ടുകാർ അനീഷിനെ ഓട്ടോയിൽ ജില്ലാ ആശുപത്രിയിലേക്ക് എത്തിക്കുമ്പോഴേക്കും മരണം സംഭവിച്ചു.
പിന്നാലെ ഒളിവിൽപോയ പ്രതികളിൽ സുരേഷിനെ വീട്ടിൽ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രഭുകുമാർ ബുള്ളറ്റിൽ കൊഴിഞ്ഞാമ്പാറയിലെ തന്റെ സഹോദരിയുടെ വീട്ടിലേക്കാണ് പോയത്. മൊബൈൽ ഫോണടക്കം അവിടെ ഉപേക്ഷിച്ച് കോയമ്പത്തൂർ ഗാന്ധിനഗർ സായ്ബാബ കോളനിയിലെ ബന്ധുവീട്ടിലേക്ക് കടന്നു. പൊലീസ് അന്വേഷിച്ചെത്തുമെന്ന് മനസിലാക്കി അവിടെ നിന്ന് ബസ് മാർഗം മറ്റൊരിടത്തേക്ക് രക്ഷപ്പെടാൻ ശ്രമിക്കവേയാണ് പിടിയിലായത്.