
തിരുവനന്തപുരം: പൂരം കലങ്ങിയെന്ന് എഫ്ഐആർ ഇട്ടതിൽ വ്യക്തമെന്ന് കെ മുരളീധരന് പറഞ്ഞു.നിയമസഭയിൽ മുഖ്യമന്ത്രി പറഞ്ഞത് പൂരം കലങ്ങിയെന്നാണ്.നിയമസഭാ രേഖയിലുളേള ഒരു കാര്യം പുറത്തിറങ്ങി എങ്ങനെ നിഷേധിക്കാനാകും.പൂരം വെടിക്കെട്ടിന്റെ ആസ്വാദ്യത നഷ്ടപ്പെട്ടു.നടക്കേണ്ട പോലെ നടന്നില്ല എന്ന് ബിനോയ് വിശ്വം പറഞ്ഞതാണ് ശരിയായ പ്രയോഗം.എന്തിനാണ് മുഖ്യമന്ത്രി വാക്ക് മാറ്റുന്നത്.കമ്മീഷനെ വച്ചതുകൊണ്ടൊന്നും കാര്യമില്ലെന്ന് നേരത്തെ പറഞ്ഞതാണ്.ജുഡീഷ്യൽ അന്വേഷണം വേണമെന്നും അദ്ദേഹം പറഞ്ഞു
ഈ തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രിയുടെ നിലപാട് എന്താണെന്നും മുരളീധരന് ചോദിച്ചു.ബിജെപിയെ സഹായിക്കുന്നതാണ് എല്ലാ നിലപാടും.ചേലക്കര രക്ഷപ്പെടാൻ പാലക്കാട്ട് ബിജെപിയെ സഹായിക്കും.പിപി ദിവ്യക്ക് എതിരായ എഫ്ഐആർ പോലെ ആണോ പൂരം കലക്കൽ കേസും.പൂരം വീണ്ടും ചർച്ചയാക്കി എന്തോ ഡീലിനാണ് ശ്രമ്ക്കുന്നത്.സിപിഎം ബിജെപി ഡീലുണ്ട്.മുഖ്യമന്ത്രി തീക്കൊള്ളി കൊണ്ട് തല ചൊറിയുന്നുവെന്നും അദ്ദേഹം പറഞ്ഞു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]