
.news-body p a {width: auto;float: none;} മനില: ഫിലിപ്പീൻസിൽ ട്രാമി ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ ശക്തമായ മഴയിലും കാറ്റിലും മണ്ണിടിച്ചിലിലുമായി മരിച്ചവരുടെ എണ്ണം 110 ആയി. വ്യാഴാഴ്ചയാണ് ട്രാമി ഫിലിപ്പീൻസ് തീരംതൊട്ടത്.
42 പേരെ കാണാതായി. 16 മേഖലകളിലായി 59 ലക്ഷം പേരെ ട്രാമി ബാധിച്ചെന്നാണ് കണക്ക്.
തെക്കുകിഴക്കൻ ഏഷ്യയിൽ ഇക്കൊല്ലം വീശുന്ന ഏറ്റവും ശക്തമായ ചുഴലിക്കാറ്റാണ് ട്രാമി. അതേ സമയം, ട്രാമി ഇന്നലെ മണിക്കൂറിൽ 88 കിലോമീറ്റർ വേഗതയിൽ മദ്ധ്യ വിയറ്റ്നാമിൽ കരതൊട്ടു.
മേഖലയിൽ ശക്തമായ മഴ തുടരുകയാണ്. നാല് വിമാനത്താവളങ്ങൾ താത്കാലികമായി അടച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]