
തിരുവനന്തപുരം: വിദ്യാര്‍ത്ഥിനിയെ ഇടിച്ചിട്ടശേഷം നിര്‍ത്താതെ പോയ ലോറി പൊലീസ് പിന്തുടര്ന്ന് പിടികൂടി. ലോറി ഇടിച്ച് വിദ്യാര്‍ത്ഥിനിക്ക് ഗുരുതര പരിക്കേറ്റു. വലിയവിള മൈത്രി നഗര്‍ സ്വദേശിനിയായ പെണ്‍കുട്ടിയെയാണ് ലോറി ഇടിച്ചുതെറിപ്പിച്ചത്. സഹോദരനെ ട്യൂഷന് കൊണ്ടുവിട്ടശേഷം തിരികെ വരുന്നതിനിടെയാണ് അപകടം. തിരികെ വരുന്നതിനിടെ പെണ്‍കുട്ടിയെ ലോറി ഇടിച്ചിടുകയായിരുന്നു. ഇന്ന് രാവിലെ വലിയവിളയില്വെച്ചാണ് അപകടമുണ്ടായത്.
തുടര്‍ന്ന് ലോറി നിര്‍ത്താതെ പോയി. പെണ്‍കുട്ടിയെ ഉടന്‍ തന്നെ നാട്ടുകാര്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ച പൂജപ്പുര പൊലീസ് ലോറി പിന്തുടര്ന്ന് പിടികൂടുകയായിരുന്നു. ചാലയില്‍നിന്നാണ് ലോറി കണ്ടെത്തിയത്. ചാലയില്‍ ലോറി നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു. ആശുപത്രിയില്‍ ചികിത്സയിലുള്ള പെണ്‍കുട്ടിയുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്.
Last Updated Oct 28, 2023, 12:00 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]