പത്തനംതിട്ട: പത്തനംതിട്ട ഏഴംകുളത്ത് വ്യാപാരി മരിച്ച അപകടത്തിന് ഇടയാക്കിയ ബൈക്ക് മോഷ്ടിച്ചത് എന്ന് പൊലീസ് കണ്ടെത്തി. അപകടത്തില്‍ സാരമായി പരിക്കേറ്റ മോഷ്ടാക്കള്‍ ആശുപത്രിയിൽ ചികില്‍സയിലാണ്. മുകേഷ്, ശ്രീജിത്ത് എന്നീ മോഷ്ടാക്കളുടെ അറസ്റ്റ് പോലീസ രേഖപ്പെടുത്തി. വ്യാഴാഴ്ച വൈകിട്ട് സ്കൂട്ടർ യാത്രികനായ നസീര്‍ അബ്ദുള്‍ ഖാദര്‍ ബൈക്കിടിച്ച് മരിച്ച സംഭവത്തിലാണ് വൻ വഴിതിരിവ്. അപകടത്തിൽ പോലീസ് അന്വേഷണം തുടരുന്നതിനിടെ ഇന്ന് രാവിലെയാണ് അടൂര്‍ പോലീസ് സ്റ്റേഷനില്‍ ഒരു പരാതി കിട്ടിയത്. കെ എസ് ആര് ടി സി ബസ് സ്റ്റേഷന് എതിര്‍വശത്തെ പി എസ് സി പരിശീലന കേന്ദ്രത്തില്‍ നിന്ന് ഇരുചക്രവാഹനം കളവ് പോയെന്നായിരുന്നു പരാതി.
കടമ്പനാട് സ്വദേശി അര്‍ജ്ജുനാണ് പരാതിക്കാരന്. പട്ടാഴിമുക്കില്‍ അപകടത്തിനിടയാക്കിയ വണ്ടിയുടെ നമ്പരും കളവ് പോയ വണ്ടിയുടെ നമ്പരും ഒന്ന് എന്ന് പോലീസ് കണ്ടെത്തി. ചിത്രങ്ങള്‍ കാണിച്ചതോടെ അര്‍ജ്ജുനും വാഹനം തിരിച്ചറിഞ്ഞു. ഇതോടെ, ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന പത്തനാപുരം സ്വദേശികളായ മുകേഷ്, ശ്രീജിത്ത് എന്നിവരുടെ പശ്ചാത്തലം പോലീസ് പരിശോധിച്ചു.
ഇതില്‍ മുകേഷിനെതിരെ വിവിധ സ്റ്റേഷനുകളിലായി 14 മോഷണ കേസുകളുണ്ട് വ്യക്തമായി. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ മുകേഷിന്റെ അറസ്റ്റ് ആശുപത്രിയിലെത്തിയാണ് മജിസ്ട്രേറ്റ് രേഖപ്പെടുത്തിത്. മോഷ്ടിച്ച ബൈക്കുമായി മുകേഷും ശ്രീജിത്തും പാഞ്ഞു വരുമ്പോഴാണ് അപകടം ഉണ്ടായതെന്ന് സിസിടി ദൃശ്യങ്ങളിൽ നിന്നും വ്യക്തമായി. ഇന്നലെ കട അടച്ച്പളളിയിലേയ്ക്ക് പോകും വഴിയാണ് നസീര്‍ ഒടിച്ചിരുന്ന സ്കൂട്ടറിലേക്ക് ബൈക്ക് പാഞ്ഞു കയറിയത്.
Last Updated Oct 27, 2023, 11:52 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]